ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയ തുക മടക്കി നല്‍കണം എന്നാവശ്യപ്പെട്ട് തമിഴ്നാടിന് കത്തെഴുതും. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികല, ഇളവരശി, സുധാകരന്‍ എന്നിവരെ ശിക്ഷിച്ച വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവെച്ചതിനു പിന്നാലെയാണ് കേസിന്‍െറ നടത്തിപ്പിന് ചെലവായ തുക ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കേസിന്‍െറ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്ന വേളയില്‍ കര്‍ണാടക സര്‍ക്കാറിനുണ്ടാകുന്ന ചെലവുകള്‍ തമിഴ്നാട് വഹിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയെ ധരിപ്പിക്കുമെന്ന് സംസ്ഥാന നിയമമന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു. സുപ്രീംകോടതി ഉത്തരവുപ്രകാരം 2003ല്‍ കേസിന്‍െറ വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയതു മുതല്‍ കര്‍ണാടക നിയമനടപടികള്‍ക്കായി കോടികളാണ് ചെലവാക്കിയത്.
നിയമവകുപ്പിന് മാത്രം അഞ്ചു കോടി രൂപ ചെലവ് വന്നു. കേസുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പിനും പൊലീസിനുമുണ്ടായ ചെലവ് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. പ്രതികളെ വെറുതെവിട്ട കര്‍ണാടക ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതുവരെയുള്ള മൊത്തം ചെലവും തമിഴ്നാട് നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.