ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില 24 മണിക്കൂറും നിരീക്ഷിച്ചു വരികയാണെന്ന് വ്യാഴാഴ്ച വൈകീട്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വാർധക്യസഹജമായ അവശതകൾക്കൊപ്പം മൂത്രനാളിയിലെ അണുബാധ മൂലം പനിയുണ്ട്.
ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘം ഗോപാലപുരത്തെ വസതിയിൽ ക്യാമ്പ് ചെയ്ത് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കരുണാനിധിയെ സന്ദർശിക്കാൻ ആരും വരേണ്ടതില്ലെന്ന് കാവേരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അരവിന്ദൻ െശൽവരാജ് അഭ്യർഥിച്ചു.
പാര്‍ട്ടി എം.എല്‍.എമാരോടും മുതിര്‍ന്ന നേതാക്കളോടും അടയന്തരമായി ചെന്നൈയില്‍ എത്താന്‍ മകൻ എം.കെ.സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. രാത്രി പത്തു മണിയോടെ ഉപമുഖ്യമന്ത്രി ഒ.പന്നീര്‍ സെല്‍വത്തിന്‍റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘവും നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസനും വസതിയിലെത്തി സ്റ്റാലിനെ സന്ദർശിച്ചു ആരോഗ്യനില മോശമായ വാര്‍ത്തയറിഞ്ഞ് വസതിക്ക് മുന്നിലേക്ക് ഡി.എം.കെ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്.
കരുണാനിധി പാർട്ടി തലവനായുള്ള അമ്പതാം വാർഷികം ഇന്ന് ആഘോഷിക്കാനിരിക്കെയാണ് ഡി.എം.കെ അണികളെ ആശങ്കയിലാക്കി വാർത്ത പുറത്തുവരുന്നത്.
Crowds gather outside #Karunanidhi's Gopalapuram residence in Chennai https://t.co/JxPRvGLJdj pic.twitter.com/UQGX5OIsB7
— The Indian Express (@IndianExpress) July 26, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.