ബംഗളുരു: കാവേരി നദീജല വിഷയം ചർച്ച ചെയ്യുന്നതിനായി കർണാടകത്തിൽ ഇന്ന് അടിയന്തര നിയമസഭാ സമ്മേളനം നടക്കും. ഒക്ടോബർ ഒന്നിനകം സെക്കൻറിൽ 6000 ഘനയടി വെള്ളം വിട്ടുനൽകണമെന്ന സുപ്രീംകോടതി കർണാടക സർക്കാർ ലംഘിച്ച പശ്ചാത്തലത്തിൽ ഭാവിനടപടികൾ ചർച്ച ചെയ്യുന്നതിനാണ് നിയമസഭാ സമ്മേളനം ചേരുന്നത്.
നേരത്തെ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ രൂപവൽകരിക്കുന്ന കാവേരി നദീജല പരിപാലനസമിതിയിലേക്ക് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യേണ്ടെന്ന് കർണാടക തീരുമാനിച്ചിരുന്നു.
സെപ്റ്റംബര്‍ 20, 30 തീയതികളിലെ വിധികള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സുപ്രീംകോടതിയില്‍ കർണാടക പ്രത്യേക ഹരജി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.