ന്യൂഡൽഹി: ആംആദ്മി പാർട്ടി എം.എൽ.എ അൽക്ക ലാംബയോട് നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ് രിവാൾ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നൽകിയ ഭാരത്രത്ന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി കെ ാണ്ടുവന്ന പ്രമേയത്തെ പിന്തുണക്കാത്തതിനെ തുടർന്നാണ് നടപടി. സിഖ് വിരുദ്ധ കലാപം നിയന്തിക്കുന്നതിൽ പരാജയപ്പെട്ട രാജീവ് ഗാന്ധി ഭാരത് രത്നക്ക് അർഹനല്ലെന്നായിരുന്നു ആംആദ്മി പാർട്ടിയുടെ അഭിപ്രായം.
സഭയിൽ പ്രമേയം പാസായെങ്കിലും പാർട്ടി എം.എൽ.എയായ അൽക്ക ലാംബ പ്രമേയത്തെ പിന്തുണച്ചില്ല. പ്രമേയത്തെ പിന്തുണക്കാൻ ലാംബയിൽ സമ്മർദം ചെലുത്തിയെങ്കിലും അവർ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. തുടർന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ രാജി ആവശ്യപ്പെടുകയായിരുന്നെന്ന് അൽക്ക പറഞ്ഞു. എന്ത് പ്രത്യാഘാതവും നേരിടാൻ തയാറാണ്. കെജ്രിവാളിനോട് സംസാരിച്ചപ്പോൾ അദ്ദേഹം രാജി ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാൻ തയാറാണെന്നും അൽക്ക പറഞ്ഞു.
ഭാരത് രത്ന തിരിച്ചെടുക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ല. അതുെകാണ്ടാണ് ഇറങ്ങിപ്പോയതെന്നും അൽക കൂട്ടിച്ചേർത്തു. അൽക്കക്കെതിരെ നടപടി എടുെത്തങ്കിലും പിന്നീട് ആംആദ്മി പാർട്ടിയും പ്രമേയത്തിൽ നിന്ന് വ്യതിചലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.