ന്യൂഡൽഹി: ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഓഗോസ് ദെൽ സലാദോ കീഴടക്കി 36കാരനായ മലയാളി പർവതാരോഹകൻ ഷെയ്‌ഖ് ഹസൻ ഖാൻ. ഇതോടെ, രാജ്യാന്തര നേട്ടമാണ് ഹസൻ സ്വന്തമാക്കിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നി പർവതമാണിത്. 22,600 അടി ഉയരമുള്ള ഓഗോസ് ദെൽ സലാദോ ഹസൻ ത െൻറ സാന്നിധ്യമറിയിക്കുന്ന ഏഴാമത്തെ വൻകൊടു മുടിയാണിത്. കാലാവസ്ഥ മാറ്റത്തെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഈ ഉദ്യമത്തിെൻറ ലക്ഷ്യമെന്ന് ഹസൻ പറയുന്നു.
ഹസൻ സെക്രട്ടേറിയറ്റിൽ ധന കാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫിസറാണ്. 2022ൽ എവറസ്‌റ്റ് കീഴടക്കിയിരുന്നു. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിലെ ഡെനാലി, അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ എന്നിവ കീഴടക്കിയതിനുശേഷമാണ് ഹസൻ ഏറ്റവും ഉയരമുള്ള അഗ്നിപർവതത്തിനു മുകളിൽ കാലുകുത്തിയത്. പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എം.എ. അലി അഹമ്മദ് ഖാനിന്റെയും ജെ.ഷാഹിദ്ദയുടെയും മകനാണ്. ഭാര്യ: കദീജ റാണി ഹമീദ്. മകൾ: ജഹന്നാര മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.