പുതുച്ചേരി സർക്കാർ ഇറക്കിയ സർക്കുലർ ​ഗവർണർ റദ്ദാക്കി

കാരക്കൽ: അരവിന്ദ്​ കെജ്രിവാളും ഡൽഹി ലെഫ്​റ്റൻറ്​ ഗവർണർ നജീബ്​ ജങും തമ്മിലുള്ള അ​ഭിപ്രായ ഭിന്നതകൾ കഴിഞ്ഞ വർഷത്തെ വാർത്തകളിലിടം പിടിച്ച സംഭവമായിരുന്നു. ഇപ്പോൾ പുതിയ പ്രശ്​നം ഉട​െലടുത്തിരിക്കുന്നത്​ പുതുച്ചേരിയിലാണ്​. പുതുച്ചേരി മുഖ്യമന്ത്രി നാരയണസ്വാമി ഇറക്കിയ സർക്കുലർ​ ലെഫറ്റൻറ്​ ഗവർണർ കിരൺ ബേദി റദ്ദാക്കിയതാണ്​ പുതിയ വാർത്ത​.

ഒൗദ്യോഗിക ആവശ്യങ്ങൾക്ക്​ സർക്കാർ ഉദ്യോഗസ്​ഥർ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന്​ ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ സർക്കുലർ. എന്നാൽ  കിരൺ ബേദി ഇടപ്പെട്ട്​ സർക്കുലർ റദ്ദാക്കുകയായിരുന്നു. സർക്കാറി​െൻറ പ്രധാനപ്പെട്ട പദ്ധതികളെ കുറിച്ച്​ പ്രചാരണം നടത്തുന്നതിനായി സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാമെന്ന്​ കിരൺ ബേദിയുടെ പുതിയ സർക്കുലറിൽ പറയുന്നു.

ജനുവരി അഞ്ചിന്​​ തന്നെ സർക്കുലർ നിയമവിരുദ്ധമാണെന്ന നിലപാട്​ കിരൺ ബേദി എടുത്തിരുന്നു. പിന്നീട്​ കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി  വിഷയം ചർച്ച ചെയ്​തിരുന്നു. അതിന്​ ശേഷമാണ്​ സർക്കുലർ റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ്​ സൂചന.
ജീവനക്കാരുടെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച്​ നിലവിൽ കേന്ദ്രസർക്കാറിെൻറയും പുതുച്ചേരി സർക്കാരി​െൻറയും നിയമങ്ങൾ നിലവിലുണ്ടെന്നും കേന്ദ്രസർക്കാറി​െൻറ പല വകുപ്പുകളുടെ പദ്ധതികളുടെ പ്രചാരണങ്ങൾ നടത്തുന്നത്​ ​സാമൂഹിക മാധ്യമങ്ങൾ വഴിയാണെന്നും കിരൺ ബേദി പറഞ്ഞു. എന്നാൽ പുതിയ സംഭവവികാസങ്ങളെ കുറിച്ച്​ പ്രതികരിക്കാൻ  മുഖ്യമന്ത്രി നാരായണസ്വാമി തയാറായിട്ടില്ല.

 

Tags:    
News Summary - Kiran Bedi Declares Puducherry Govt's Circular on Social Media 'Null and Void'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.