പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിയെ അഡോൾഫ് ഹിറ്റ്ലറുമായി ഉപമിച്ച് പോസ്റ്റർ. കോൺഗ്രസാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് കിരൺ ബേദി തന്നെ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ ട്വീറ്റ് ചെയ്താണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ആരോപിച്ച് ബേദി രംഗത്തെത്തിയത്.
സർക്കാറിനോട് ആലോചിക്കാതെ ബി.ജെ.പി നേതാക്കളായ മൂന്നു അംഗങ്ങളെക്കൂടി നിയമസഭയില്‍ ഉള്‍പ്പെടുത്തിയ ബേദിയുടെ നടപടിയിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ന്യൂനപക്ഷ സമുദായത്തിനുവേണ്ടി നീക്കിവച്ചിരുന്ന എം.എൽ.എ പദവിയിലേക്ക് കേന്ദ്രത്തിന്‍റെ നിർദേശപ്രകാരം ഭൂരിപക്ഷ സമുദായത്തിൽനിന്നുള്ള ബി.ജെ.പി നേതാക്കളെ നാമനിർദേശം ചെയ്തതിനെതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനെ തുടർന്ന് ജൂലൈ എട്ടിന് കോൺഗ്രസ്, ഡി.എം.കെ, ഇടതു പാർട്ടികൾ തുടങ്ങിയവ സംസ്ഥാനത്തു ബന്ദ് നടത്തിയിരുന്നു.
This is series of posters.
— Kiran Bedi (@thekiranbedi) July 21, 2017
Here another one which showed the Lt Gov being chased away.. pic.twitter.com/2YumRQBI6Z
Part of a series.. pic.twitter.com/zzsdvhuMcw
— Kiran Bedi (@thekiranbedi) July 21, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.