കർണാടകയിൽനിന്ന് കെ.കെ.ആർ.ടി.സി ബസ് മോഷ്ടിച്ചു; തെലങ്കാനയിൽ റോഡിലെ കുഴിയിൽ കുടുങ്ങിയതോടെ ഉപേക്ഷിച്ചു

ബംഗളൂരു: കർണാടകയിൽനിന്ന് മോഷണം പോയ കെ.കെ.ആർ.ടി.സി ബസ് കണ്ടെത്തി. തെലങ്കാനയിലെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിലാണ് ബസ് പൊലീസ് കണ്ടെത്തിയത്.

ബിഡർ ഡിപ്പോയിൽ ഉള്ള KA 38 F 971 നമ്പർ രജിസ്‌ട്രേഷൻ ബസ് കലബുറുഗി ജില്ലയിലെ ചിൻചോലി ബസ് സ്റ്റാൻഡിൽ നിന്ന് ചൊവ്വാഴ്ചയാണ് കളവു പോയത്. രാവിലെ ബസ് എടുക്കാൻ വന്ന ഡ്രൈവറാണ് വാഹനം കളവു പോയെന്ന വിവരം മനസിലാക്കുന്നത്.

സി.സി.ടി.വി ദൃശ്യങ്ങളിൽ തണ്ടുർ വഴി തെലങ്കാന ഭാഗത്തേക്കാണ് വാഹനം കൊണ്ട് പോകുന്നതെന്ന് തെളിഞ്ഞു. കെ.കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിൽ പരാതി നൽകുകയും രണ്ടു പ്രത്യേക സംഘങ്ങളെ വാഹനത്തെ ട്രാക്ക് ചെയ്യാൻ നിയോഗിക്കുകയും ചെയ്തു. തെലങ്കാനയിലും നാല് സംഘങ്ങളെ ഇതിനായി നിയോഗിച്ചിരുന്നു.

റോഡിലെ കുഴിയിൽ ടയർ അകപ്പെട്ടതോടെയാണ് മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടത്. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Tags:    
News Summary - KKSRTC bus stolen from Karnataka-Abandoned after getting stuck in a pothole on the road in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.