ചെന്നൈ: അന്തരിച്ച ജയലളിതയുടെ കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ നടന്ന കൊള്ള-കൊല പാതക കേസിൽ ജാമ്യത്തിലിറങ്ങിയ മലയാളികളായ രണ്ടു പ്രതികളെ തമിഴ്നാട് പൊലീസ് ഞ ായറാഴ്ച ൈവകീട്ട് ഡൽഹിയിൽ അറസ്റ്റ് ചെയ്തു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി കെ.വി. സയൻ, വാളയാർ മനോജ് എന്നിവരാണ് പ്രതികൾ. തെഹൽക മുൻ എഡിറ്റർ മാത്യു സാമുവേലിന് മൊ ഴി നൽകിയ വിഡിയോ ക്ലിപ്പിങ് തമിഴകരാഷ്ട്രീയത്തിൽ ഒച്ചപ്പാടായിരിക്കെയാണ് അറസ് റ്റ്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് മാത്യു സാമുവേൽ 16 മിനിറ്റ് നീണ്ട വിഡിയോ പുറത്തുവിട്ടത്. കൊടനാട് എസ്റ്റേറ്റിൽ നടന്ന കൊള്ളസംഭവത്തിനു പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണെന്നാണ് ഇവർ ആരോപിച്ചത്.
കേസിലെ ഒന്നാം പ്രതിയും ജയലളിതയുടെ ഡ്രൈവറുമായിരുന്ന കനകരാജ് ഉൾപ്പെടെ അഞ്ചു പേരുടെ ദുരൂഹ മരണത്തിനു പിന്നിലും കേസ് തേച്ചുമായ്ച്ചുകളയാനുള്ള ഗൂഢനീക്കമായിരുന്നുവെന്നും ഇവർ ആരോപിച്ചു.
ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകൾ കവർച്ച നടത്താൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് കനകരാജിനെ നിയോഗിച്ചതെന്നും പ്രതികൾ വെളിപ്പെടുത്തി. സംഭവം വിവാദമായതോടെ അണ്ണാ ഡി.എം.കെ െഎ.ടി വിങ് ഭാരവാഹിയായ സത്യൻ ചെന്നൈ സിറ്റി പൊലീസിലെ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ അപകീർത്തികരമായ വെളിപ്പെടുത്തലുകൾ നടത്തിയതായാണ് പരാതി. ഇതിെൻറ അടിസ്ഥാനത്തിൽ ചെന്നൈ ഡെപ്യൂട്ടി കമീഷണർ ശെന്തിൽകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് ടീമാണ് സയൻ, മനോജ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇക്കാര്യം ചെന്നൈ സിറ്റി പൊലീസ് കമീഷണർ എ.കെ. വിശ്വനാഥൻ സ്ഥിരീകരിച്ചു. മാത്യു സാമുവേലിനെയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ട്. അതേസമയം, ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി മാത്യു സാമുവേൽ ഫേസ്ബുക്കിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.