യുവ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ഇനി സി.ബി.ഐക്ക് നേരെ

കൊൽക്കത്ത: ആർ.ജി കർ ആശുപത്രിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ രണ്ട് പ്രധാന പ്രതികൾക്ക് ജാമ്യം കിട്ടിയതിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ ഡോക്ടർമാർ വീണ്ടും 10 ദിവസത്തെ സമരത്തിലേക്ക്.

കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ പി.ജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് അഭിജിത് മണ്ഡൽ എന്നിവർക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം.

സംഭവത്തെ തുടർന്ന് ചൊവ്വാഴ്ച മുതൽ 10 ദിവസത്തേക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഡോക്ടർമാർ. അഞ്ച് അസോസിയേഷനുകളുടെ സംഘടനയായ ഡബ്ല്യു.ബി.ജെ.പി.ഡിയുടെ (പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട്) നേതൃത്വത്തിലാണ് സമരം.

ഡിസംബർ 26 വരെ ഡൊറീന ക്രോസിങ്ങിൽ സമരം നടത്താനാണ് തീരുമാനം. സി.ബി.ഐ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ഡോക്‌ടർമാർ. 10 ദിവസത്തെ സമരത്തിന് അനുമതി തേടി കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് വർമ്മക്ക് ഡബ്ല്യു.ബി.ജെ.പി.ഡി കത്തയച്ചിട്ടുണ്ട്. 

Tags:    
News Summary - Kolkata rape murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.