കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോൾ: എൽ.ഡി.എഫ് പൂജ്യം!

ന്യൂഡൽഹി: കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോൾ. 17 മുതൽ 19 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് സർവേ ഫലം. എൽ.ഡി.എഫിന് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോളിൽ സീറ്റ് പ്രവചിക്കുന്നില്ല. അതേസമയം, എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നുണ്ട്. 

ഇന്ത്യ ടുഡേ എക്സിറ്റ് പോളിലും യു.ഡി.എഫിനാണ് വൻ നേട്ടം. 17 മുതൽ 18 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് പറയുമ്പോൾ എൽ.ഡി.എഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സർവേയിൽ പറയുന്നത്. അതേസമയം, എൻ.ഡി.എക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പറയുന്നു. 

Tags:    
News Summary - Lok Sabha Elections 2024 exit poll results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.