നിയമ മേഖലയിൽ ആകാംക്ഷയും പ്രതീക്ഷയും

നിയമമേഖലയിൽ വളരെയധികം ആകാംക്ഷയും ആശങ്കയും ചില നല്ല പ്രതീക്ഷകളും നൽകിയാണ് 2023 കടന്നുപോകുന്നത്. ക്രിമിനൽ നിയമങ്ങളുടെ പേരുകളും ക്രമവും മാറ്റി. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ നിയമമായി.

പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനമാണ് നേരത്തെ ബില്ലുകൾ പാസാക്കിയത്. 1860ലെ ​ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ന് (ഐ.​പി.​സി.) പ​ക​രം ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, 1898ലെ ​ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ട​ത്തി​ന് പ​ക​രം (സി.​ആ​ര്‍.​പി.​സി) ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, 1872ലെ ​ഇ​ന്ത്യ​ന്‍ തെ​ളി​വ് നി​യ​മ​ത്തി​ന് പ​ക​രം ഭാ​ര​തീ​യ സാ​ക്ഷ്യ എ​ന്നീ ബി​ല്ലു​ക​ൾ നേരത്തെ പാസാക്കിയിരുന്നു. ആ​ഗ​സ്റ്റി​ല്‍ അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ള്‍ പി​ന്‍വ​ലി​ച്ച് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ശേ​ഷമാണ് വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്നതാണ് പുതിയ നിയമങ്ങള്‍. അന്വേഷണവും കുറ്റപത്രസമര്‍പ്പണവുമടക്കമുള്ള നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്കരണമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

സാങ്കേതിക വിദ്യയിലെ പുരോഗതി, സമൂഹത്തിലെ മാറ്റങ്ങൾ എന്നിവയുമായി ഒത്തുപോകാൻ നിയമങ്ങളിൽ കാലോചിത പരിഷ്കരണം ആവശ്യമാണെന്ന കാര്യത്തിൽ വിയോജിപ്പുള്ളവർ കുറവായിരിക്കും. എന്നാലും ദുർഗ്രഹമായ പേരുകൾ നൽകി പുതിയ നിയമങ്ങൾ അവതരിപ്പിക്കുകയും പഴയ നിയമങ്ങൾ അടിസ്ഥാനപരമായി നിലനിർത്തുകയും ചെയ്യണമെന്ന് ഇതിനർഥമില്ല. പുതിയ നിയമങ്ങളെക്കുറിച്ചുള്ള ആദ്യ വിമർശനം അവയുടെ ഹിന്ദി പേരുകളാണ്. ഇന്ത്യയിലെ എല്ലാ നിയമങ്ങൾക്കും ഓരോ സംസ്ഥാനത്തിന്റെയും ഔദ്യോഗിക ഭാഷയിൽ വിവർത്തനങ്ങളുണ്ട്. അതിനാലാണ് ഹിന്ദി പേരുകളിലേക്ക് മാറ്റിയത് ചോദ്യം ചെയ്യപ്പെടുന്നത്.

പ്രത്യക്ഷത്തിൽ ക്രിമിനൽ നിയമങ്ങളുടെ ആംഗലേയവത്കരണം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ പ്രതീകമാണ് ഹിന്ദി പേരുകൾ. എങ്കിലും ഒറ്റനോട്ടത്തിൽ നിലവിലെ ഭാഷയുടെ ഭൂരിഭാഗവും നിലനിർത്തിയെന്നാണ് മനസ്സിലാകുന്നത്. മാറ്റങ്ങൾ കുറവായതിനാൽ പുതുതായി നിയമനിർമാണം നടത്തേണ്ടിയിരുന്നോ എന്ന സംശയം ഇത് ജനിപ്പിക്കുന്നു. ‘ആൾക്കൂട്ട കൊലപാതകവും’ ‘സംഘടിത കുറ്റകൃത്യവും’ പുതിയ വകുപ്പുകളാണെങ്കിലും ‘വിദ്വേഷ പ്രസംഗം’ ഒഴിവാക്കിയിട്ടുണ്ട്. ഇത് നിർവചിക്കുന്നതും ശിക്ഷാർഹമാക്കുന്നതും കുറച്ചുവർഷങ്ങളായി ചർച്ചയിലായിരുന്നു. തിരച്ചിൽ നടത്തുമ്പോൾ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ ചിത്രീകരണം നിർബന്ധമാക്കുന്നത് സ്വാഗതാർഹമാണ്. കേസിൽപ്പെട്ട് രാജ്യത്തിന് പുറത്തുള്ളവർ 90 ദിവസത്തിനകം കോടതിക്കു മുമ്പാകെ ഹാജരായില്ലെങ്കിൽ അവരുടെ അസാന്നിധ്യത്തിലും വിചാരണ മുന്നോട്ടുകൊണ്ടുപോകുന്ന ട്രയൽ ഇൻ ആബ്സൻഷ്യ എന്ന വ്യവസ്ഥ പുതിയ നിയമപ്രകാരമുണ്ടാവും. കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ പ്രതിക്ക് ഏഴുദിവസത്തെ സമയം ലഭിക്കും. ഏഴ് ദിവസത്തിനകം ജഡ്ജി വാദം കേൾക്കണം. 120 ദിവസത്തിനകം കേസ് വിചാരണക്ക് വരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനകം ഒരാൾ കുറ്റം സമ്മതിച്ചാൽ ശിക്ഷയിൽ കുറവ് വരും. എന്നിരുന്നാലും നിലവിലെ 15 ദിവസത്തെ പരിധിക്കപ്പുറം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ പുതിയ വ്യവസ്ഥകൾ അനുവദിക്കുന്നത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള മൗ​ലി​കാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠം സു​പ്ര​ധാ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ചു. ഒ​രു വ്യ​ക്തി​ക്ക് സ​ർ​ക്കാ​റി​നെ​തി​രെ മാ​ത്ര​മ​ല്ല, മ​റ്റ് പൗ​ര​ന്മാ​ർ​ക്കെ​തി​രെ​യും ഈ ​അ​വ​കാ​ശം ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കാ​മെ​ന്ന് കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് പ്ര​സ്താ​വി​ച്ചു. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ത്യ​യി​ൽ കാ​മ്പ​സു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ക​ര​ട് ച​ട്ട​ങ്ങ​ൾ യൂ​നി​വേ​ഴ്സി​റ്റി ഗ്രാ​ന്റ്സ് ക​മീ​ഷ​ൻ (യു​ജി​സി) പു​റ​ത്തി​റ​ക്കി.

ഫേ​സ്ബു​ക്ക് പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഗ്രീ​വ​ൻ​സ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ഐ.​ടി നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രാ​യി​രി​ക്ക​ണം. സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന പ​രാ​തി​ക​ൾ അ​വ​ർ നി​രീ​ക്ഷി​ക്കും. വി​ദേ​ശ അ​ഭി​ഭാ​ഷ​ക​ർ​ക്കും നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ത്യ​യി​ൽ അ​ഭി​ഭാ​ഷ​ക​വൃ​ത്തി ചെ​യ്യു​ന്ന​തി​ന് ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ (ബി.​സി.​ഐ) പു​തി​യ നി​യ​മ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യി​ലെ വി​ദേ​ശ അ​ഭി​ഭാ​ഷ​ക​രു​ടെ​യും വി​ദേ​ശ നി​യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​നും നി​യ​ന്ത്ര​ണ​ത്തി​നു​മു​ള്ള നി​യ​മ​ങ്ങ​ൾ-2022 വി​ദേശ ​അ​ഭി​ഭാ​ഷ​ക​രെ അ​നു​വ​ദി​ക്കു​ന്നു .

ഒ​രാ​ളു​ടെ പേ​ര് മാ​റ്റാ​നു​ള്ള അ​വ​കാ​ശം സ​മീ​പ​കാ​ല കേ​സു​ക​ളി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ണ്. ഈ ​അ​വ​കാ​ശം ആ​ർ​ട്ടി​ക്കി​ൾ 21 പ്ര​കാ​രം ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ൽ അ​ന്ത​ർ​ലീ​ന​മാ​യ ഭാ​ഗ​മാ​ണെ​ന്ന് അ​ല​ഹ​ബാ​ദി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ഹൈ​കോ​ട​തി​ക​ൾ വി​ധി​ച്ചു. ഹോ​ട്ട്സ്റ്റാ​ർ പോ​ലു​ള്ള ഒ.​ടി.​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (ട്രാ​യ്) അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ ടെ​ലി​കോം ത​ർ​ക്ക പ​രി​ഹാ​ര അ​പ്പീ​ൽ ട്രി​ബ്യൂ​ണ​ൽ ഇ​ട​ക്കാ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ചു.

Tags:    
News Summary - Look Back 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.