ഭരണപരാജയം മറയ്ക്കാൻ ‘ലൗ ജിഹാദ്’ പ്രചരിപ്പിക്കണം; കർണാടക ബി.ജെ.പി പ്രസിഡന്‍റ്

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നു മാസങ്ങൾ മാത്രം ശേഷിക്കുന്ന കർണാടകയിൽ സർക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കാൻ ‘ലൗ ജിഹാദ്’ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും എം.പിയുമായ നളിൻ കുമാർ കട്ടീൽ. അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാതിരിക്കാൻ ലൗ ജിഹാദിന് മുൻഗണന നൽകുകയാണ് വേണ്ടത്.

ബി.ജെ.പി സർക്കാറിന് മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരാൻ കഴിയുകയുള്ളൂ. മംഗളൂരുവിൽ പാർട്ടിയുടെ ‘ബൂത്ത് വിജയ് അഭിയാൻ’പരിപാടിയുടെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോഡ്, അഴുക്കുചാൽ പോലുള്ള ചെറിയ വിഷയങ്ങൾ ജനങ്ങളോട് സംസാരിക്കരുത്. പാർട്ടിയുടെ മംഗളൂരു സൗത്ത് നിയോജകമണ്ഡലം എം.എൽ.എ വേദവ്യാസ് കമ്മത്ത് നിയമസഭയിൽ ജനകീയപ്രശ്നങ്ങൾ ഉയർത്തിയില്ലെന്നും പറയരുത്.

പകരം നിങ്ങൾ നിങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ലൗ ജിഹാദ് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമുക്ക് വേണ്ടത് ബി.ജെ.പിയാണെന്നും നളിൻ കുമാർ പറഞ്ഞു. അടുത്ത മൂന്നുമാസം പാർട്ടിയുടെ കോർപറേറ്റർമാർ മറ്റൊന്നും ചിന്തിക്കാതെ തങ്ങളുടെ വാർഡിൽനിന്ന് പാർട്ടിക്ക് പരമാവധി വോട്ടുകൾ സമാഹരിക്കാൻ യത്നിക്കണം.കോൺഗ്രസ് അധികാരത്തിൽ വന്നാൽ ലൗ ജിഹാദ് സജീവമാകും.

പശുവിനെ അറുക്കൽ നിരോധനനിയമം, മതപരിവർത്തന നിയമം എന്നിവ പിൻവലിക്കും. ‘നവ കർണാടക’വേണോ അതോ ‘ഭീകരവാദികളുള്ള കർണാടക’വേണോ എന്നാണ് ജനം ആലോചിക്കേണ്ടതെന്നും നളിൻ കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വർഗീയതയും വിദ്വേഷവും തന്നെയാണ് പാർട്ടിയുടെ പ്രചാരണവിഷയമെന്നതിന്‍റെ സൂചനയാണ് സംസ്ഥാന പ്രസിഡന്‍റിന്റെ പ്രസംഗം. സ്വകാര്യസ്ഥാപനം വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയതടക്കം അഴിമതി ആരോപണങ്ങളാൽ ഉഴലുകയാണ് സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ. 

Tags:    
News Summary - 'Love Jihad' should be propagated to hide governance failure; Karnataka BJP President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.