ഭോപാൽ: മധ്യപ്രദേശിൽ പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിക്കാൻ പോയ മന്ത്രി കുടുങ്ങി. പ്രളയത്തിൽ കുടുങ്ങിയ മന്ത്രിയെ പിന്നീട് ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
സംസ്ഥാന ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്രയെയാണ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തിയത്. ഡാട്ടിയ ജില്ലയിൽ പ്രളയത്തിൽ ഒമ്പതുപേർ വീടിെൻറ മുകളിൽ കുടുങ്ങിയിരുന്നു. വീടിെൻറ മുകൾഭാഗം ഒഴികെ ബാക്കി എല്ലാ ഭാഗവും മുങ്ങുകയായിരുന്നു. പ്രദേശത്തെ എം.എൽ.എ കൂടിയാണ് മിശ്ര.
വീടിന് മുകളിൽ കുടുങ്ങിയവരെ കണ്ടതോടെ മന്ത്രി സഞ്ചരിച്ചിരുന്ന ബോട്ട് അവിടേക്ക് അടുപ്പിക്കാൻ പറയുകയായിരുന്നു. ബോട്ടിൽ ദുരന്ത നിവാരണ സേനയും ദുരിതാശ്വാസ പ്രവർത്തകരുമുണ്ടായിരുന്നു. ശക്തമായ കാറ്റും വെള്ളക്കെട്ടും ഉണ്ടായിരുന്ന അവിടെക്കേത്തിയതോടെ ബോട്ടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് മോട്ടർ കേടാകുകയായിരുന്നു. തുടർന്ന് മന്ത്രി സർക്കാർ അധികൃതർക്ക് ഹെലികോപ്ടർ േവണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചു. ഇതോടെ കുടുങ്ങി കിടന്ന ഒമ്പതുപേരെയും മന്ത്രിയെയും ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.
സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻേതാതിൽ പ്രചരിച്ചു. ഹെലികോപ്ടറിൽ മന്ത്രിയെ പ്രളയത്തിൽനിന്ന് രക്ഷപ്പെടുത്തുന്നത് വിഡിയോയിൽ കാണാം.
അതേസമയം, മിശ്രക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. പബ്ലിസിറ്റി സ്റ്റണ്ടാണ് മന്ത്രിയുടേതെന്നാണ് കോൺഗ്രസ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.