മുംബൈ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് പ്ര തികൂലമായ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ മങ്ങിയ പ്രകടനം. പത്തിടത്ത് രണ്ടാമെതത്തിയ അഗാഡിക്ക് ഒരു സീറ്റുപോലും ജയിക്കാനായി ല്ല. 2014ല്‍ പ്രകാശിെൻറ ഭാരിപ്പ ബഹുജന്‍ മഹാസംഘ് നേടിയ ബലാപുര്‍ സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു.
അഗാഡി വിട്ട് സ്വന്തമായി മത്സരിച്ച അക്ബറുദ്ദീന്‍ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് രണ്ട് സിറ്റിങ് സീറ്റുകളിലും പരാജയപ്പെട്ടെങ്കിലും പുതിയ രണ്ട് സീറ്റുകള്‍ നേടി. ധുലെ, മാലേഗാവ് സെൻട്രല്‍ എന്നിവിടങ്ങളിലാണ് മജ്ലിസ് ജയിച്ചത്. 47,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാലേഗാവ് സെൻട്രലില്‍ മജ്ലിസിലെ മുഹമ്മദ് ഇസ്മാഈല്‍ അബ്ദുല്‍ ഖാലിക്വിെൻറ വിജയം.
3000 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ധുലെയില്‍ ഫറൂഖ് അന്‍വര്‍ ജയിച്ചത്. കഴിഞ്ഞ തവണ മജ്ലിസ് നേടിയ ഒൗറംഗാബാദ് സെൻട്രലും ബൈഖുളയും ശിവസേന തിരിച്ചുപിടിച്ചു. അഗാഡിയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഈ രണ്ട് മണ്ഡലങ്ങളും മജ്ലിസിന് നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.