മുംബൈ: ഹിന്ദുത്വ ഭീകരർ പ്രതിസ്ഥാനത്തുള്ള 2008ലെ മാലേഗാവ് സ്ഫോടന കേസിൽ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുർ പ്രത്യേക എൻ.െഎ.എ കോടതിയിൽ ഹാജരായി. ഇൗയാഴ്ച രണ്ടുതവണ അവർ എത്ത ിയിരുന്നില്ല. സ്ഫോടനത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി വി.എസ്. പഡാൽകർ ചോദിച്ചപ്പോൾ ‘‘എനിക്കൊന്നുമറിയില്ല’’ എന്നാണ് അവർ പറഞ്ഞത്. രണ്ടുപേരുടെ സഹായത്തോടെയാണ് പ്രജ്ഞ കോടതിയിൽ എത്തിയത്.
കേസിൽ കുറ്റാരോപിതരായ മറ്റുള്ളവരും വെള്ളിയാഴ്ച കോടതിയിൽ എത്തി. ആഴ്ചയിൽ ഒരിക്കലെങ്കിലും കോടതിയിൽ എത്തണമെന്ന് ജഡ്ജി പറഞ്ഞു. ഇതുവരെ 116 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. പ്രജ്ഞയോടും മറ്റൊരു പ്രതിയായ സുധാകർ ദ്വിവേദിയോടും 2008ൽ മാലേഗാവിൽ സ്ഫോടനം നടന്ന് ആറുപേർ കൊല്ലപ്പെട്ട കാര്യം അറിഞ്ഞിരുന്നോ എന്ന് ജഡ്ജി ചോദിച്ചു. തനിക്ക് അതിനെക്കുറിച്ച് ഒരു വിവരവുമില്ല എന്നായിരുന്നു പ്രജ്ഞയുടെ മറുപടി. ദ്വിവേദിയും സമാന രീതിയിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.