മമത ബാനർജി ട്രംപിനെപ്പോലെ -ബി.ജെ.പി നേതാവ്​

കൊൽക്കത്ത: യു​.എസ്​ മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിനെപ്പോലെയാണ്​ ബംഗാൾ മുഖ്യമ​ന്ത്രി മമത ബാനർജിയെന്ന്​ ബി.ജെ.പി നേതാവ്​ ദിലീപ്​ ഘോഷ്​. ട്രംപ്​ യു.എസിൽ ചെയ്​തത്​ എന്താണോ അതുതന്നെയാണ്​ മമത ബംഗാളിൽ ചെയ്യുന്നതെന്നും ദിലീപ്​ ഘോഷ്​ കൂട്ടിച്ചേർത്തു. രണ്ടാംഘട്ട വോ​ട്ടെടുപ്പിൽ നന്ദിഗ്രാമിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'തോൽവി ഭയന്ന്​ അവർ ഇത്തരം പ്രവൃത്തികൾ ചെയ്യുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. ഡോണൾഡ്​ ട്രംപ്​ ചെയ്​തതെന്താണോ അതുതന്നെയാണ്​ മമത ബാനർജി ചെയ്യുന്നതും. പരാജയം അംഗീകരിക്കാൻ പ്രയാസമാണ്​. അവർക്ക്​ ഭാവിയെക്കുറിച്ച്​ അറിയാം. അതിനാലാണ്​ അവർ കഴിഞ്ഞദിവസം പ്രശ്​നങ്ങൾ സൃഷ്​ടിച്ചത്​. രണ്ടുമണിക്കൂറോളം അവർ ഒരു ബൂത്തിന്‍റെ അകത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പ്​ ട്രെൻഡ്​ തീരുമാനിക്ക​െപ്പട്ട്​ കഴിഞ്ഞു' -ദിലീപ്​ ഘോഷ്​ പറഞ്ഞു.

ബംഗാളിലെ രണ്ടാം ഘട്ട നിയമസഭ വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച വ്യാപക അക്രമങ്ങൾ​ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിൽ രണ്ടാംഘട്ടത്തിലായിരുന്നു വോ​ട്ടെടുപ്പ്​. വ്യാപക അക്രമങ്ങൾക്കാണ്​ കഴിഞ്ഞദിവസം നന്ദിഗ്രാം സാക്ഷിയായത്​.

Tags:    
News Summary - Mamata acting like Donald Trump BJP Bengal chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.