മുംബൈ വിമാനത്താവളത്തി​ൽ മതിൽ ചാടി റൺവേയി​െലത്തിയ യുവാവ്​ അറസ്​റ്റിൽ - വിഡിയോ

ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തി​​െൻറ സുരക്ഷാ മതില്‍ ചാടിക്കടന്ന് റൺവേയിൽ പ്രവേശിച്ച യുവാവിനെ സി.ഐ.എസ്.എഫ് അറസ്​റ്റു ചെയ്​തു. കമ്രാൻ ശെയ്​ഖ്​ എന്ന യുവാവാണ്​ അനധികൃതമായി റൺവേയിൽ പ്രവേശിച്ചത്​. വ്യാഴാഴ്​ച ഉച്ചക്ക്​ 1.30 ന ാണ് സംഭവം നടന്നത്. സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ സജ്ജമാക്കിയ റൺവേ 27ലാണ്​ ഇയാൾ എത്തിയത്​.

വിമാനത്തി​​െൻ റ അടുത്തേക്ക്​ ഇയാൾ പോകുന്നതും തൊട്ട്​ പരിശോധിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുന്നിട്ടുണ്ട്​. ഇയാൾ എൻജിനടുത്ത് എത്തുകയും വിമാനത്തിന്‌ അടിയില്‍ കൂടി സഞ്ചരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്​പൈസ്​ ജെറ്റ്​ എസ്​.ജി 634 വിമാനം ബംഗളൂരുവിലേക്ക്​ പറക്കാൻ തയാറായി നിൽക്കുകയായിരുന്നു. ഇയാള്‍ വിമാനത്തിനടുത്തെത്തുന്നത് കണ്ട പൈലറ്റ് എൻജിന്‍ ഓഫ് ചെയ്തതിനാൽ അപകടം ഒഴിവായി.

അറസ്​റ്റിലായ കമ്രാൻ ശെയ്​ഖ്​ മുംബൈ സയോണ്‍ ഏരിയയില്‍ നിന്നുള്ളയാളാണ്​. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ പറയുന്നു. വിമാനത്താവളത്തിൽ സുരക്ഷാ വീഴ്​ചയുണ്ടായ സംഭവത്തില്‍ ഡി.ജി.സി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്​.

Tags:    
News Summary - Man Scales Mumbai Airport Wall and Swaggers Up to SpiceJet Flight on Runway - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.