മനീഷ് സിസോദിയ കൈകാര്യം ചെയ്ത 18 വകുപ്പുകളുടെ ചുമതല രണ്ട് മന്ത്രിമാർക്ക്

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കൈകാര്യം ചെയ്ത വകുപ്പുകൾ രണ്ട് മന്ത്രിമാർക്ക് നൽകും. ആകെ 18 വകുപ്പുകളുടെ ചുമതലയാണ് സിസോദിയക്ക് ഉണ്ടായിരുന്നത്. കൈലാസ് ഗെഹ്ലോട്ടിനും രാജ്കുമാർ ആനന്ദിനുമാണ് സിസോദിയയുടെ വകുപ്പുകളുടെ ചുമതല നൽകിയത്.

ഇന്ന് വൈകീട്ടാണ് മനീഷ് സിസോദിയ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. മനീഷ് സിസോദിയുടെ അറസ്റ്റിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിന് പിന്നാലെയായിരുന്നു രാജി. സിസോദിയയെ കൂടാതെ ജയിലിൽ കഴിയുന്ന ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചിട്ടുണ്ട്.

നിലവിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ അഞ്ച് മന്ത്രിമാരാണ് ഡൽഹി മന്ത്രിസഭയിലുള്ളത്. മന്ത്രിസഭയിലെ സിസോദിയയുടെ അഭാവം കെജ്രിവാൾ സർക്കാറിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. എ.എ.പി സർക്കാർ അധികാരത്തിലെത്തിയത് മുതൽ സിസോദിയ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്നു.

വിദ്യാഭ്യാസം, ധനകാര്യം, ആസൂത്രണം, ഭൂമി-കെട്ടിടം, വിജിലൻസ്, സേവനങ്ങൾ, ടൂറിസം, കല-സംസ്കാരം-ഭാഷ, തൊഴിൽ, ഇറിഗേഷൻ, പൊതുമരാമത്ത്, ആരോഗ്യം, ഇൻഡസ്ട്രീസ്, വൈദ്യുതി, ഭവനം, നഗര വികസനം, പ്രളയ ദുരിതാശ്വാസം, ജല വകുപ്പ് തുടങ്ങിയവയാണ് സിസോദിയക്ക് ചുമതലയുണ്ടായിരുന്ന വകുപ്പുകൾ.

Tags:    
News Summary - Manish Sisodia's 18 Departments To Be Distributed Among These 2 Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.