സിസോദിയയുടെ ജാമ്യഹരജി മാറ്റിവെച്ചു; മാർച്ച് 10ന് പരിഗണിക്കും

ന്യൂഡൽഹി: ഡൽഹി മുൻ ഉപ​മുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യഹരജി മാറ്റിവെച്ചു. ഹരജിയിൽ മാർച്ച് 10ന് വാദം കേൾക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.

മദ്യനയക്കേസിൽ അറസ്റ്റിലായ സിസോദിയയെ ഇന്ന് സി.ബി.​ഐ കോടതിയിൽ ഹാജരാക്കിയിരുന്നു. തന്നെ സി.ബി.ഐയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതു കൊണ്ട് കാര്യമില്ലെന്നാണ് സിസോദിയ ഹരജിയി​ൽ സിസോദിയ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ചയാണ് മദ്യ നയ അഴിമതിക്കേസിൽ 51കാരനായ സിസോദിയയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Manish Sisodia's application for bail deferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.