കൂടുതൽ ബി.ജെ.പി നേതാക്കൾ ജെ.ഡി.എസിലെത്തും -കുമാരസ്വാമി

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറെ നാടകീയ സംഭവങ്ങളാണ് കർണാടകയിൽ നടക്കുന്നത്. സീറ്റ് ലഭിക്കാത്തതിൽ നിരാശരായ ബി.ജെ.പി നേതാക്കൾ ഇതിനകം തന്നെ കോൺഗ്രസിലേക്കും ജെ.ഡി.എസിലേക്കും വരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

നാളെത്തോടെ കൂടുതൽ നേതാക്കൾ ജെ.ഡി.എസിലെത്തുമെന്നാണ് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ അവകാശ വാദം. ബി.ജെ.പി നേതാവ് ദൊഡ്ഡപ്പ ഗൗഡയുമായുള്ള ചർച്ച പൂർത്തിയായെന്നും അദ്ദേഹം ഉടൻ പാർട്ടിയിലെത്തുമെന്നും കുമാരസ്വാമി പറഞ്ഞു. ഉത്തര കർണാടകയിൽ ജെ.ഡി.എസ് 30മുതൽ 40 വരെ സീറ്റുകൾ നേടുമെന്നാണ് കരുതുന്നത്. സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക നാളെ പുറത്തുവിടുമെന്നും കുമാരസ്വാമി പറഞ്ഞു.

സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ലക്ഷ്മൺ സവാദി ആണ് ആദ്യം ബി.ജെ.പി വിട്ടത്. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്നാണ് അറിയിച്ചത്. അതിനു പിന്നാലെ ബി.ജെ.പി എം.എൽ.എയായിരുന്ന പാട്ടീൽ നരിബോലും രാജിവെച്ചു. മന്തിമാരിലൊരാളായ എസ്. അങ്കാറയും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ഇരുവരും സ്ഥാനാർഥി പട്ടികയിൽ ഇല്ല.

Tags:    
News Summary - Many leaders to join JD(S) by tomorrow says HD Kumaraswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.