ന്യൂഡൽഹി: വിവിധ കേസുകളിൽ ഇന്ത്യ തേടുന്ന ദാവൂദ് ഇബ്രാഹിം, മസ്ഉൗദ് അസ്ഹർ, ഹാഫിസ് സഇൗദ്, സകിയ്യുർറഹ്മാൻ ലഖ്വി എന്നിവരെ ഭീകരരായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന നിയമഭേദഗതി പാർലമെൻറ് പാസാക്കിയതിെൻറ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നടപടി. സംഘടനകൾക്കുപുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാമെന്ന നിയമഭേദഗതി യു.എ.പി.എയിൽ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) വരുത്തിയത് ഒരു മാസം മുമ്പാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണത്തിെൻറ സൂത്രധാരന്മാരെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ പ്രധാനികളെയാണ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്. ജയ്ശെ മുഹമ്മദ് നേതാവാണ് മസ്ഉൗദ് അസ്ഹർ. ഹാഫിസ് മുഹമ്മദ് സഇൗദ് ലശ്കറെ ത്വയ്യിബ സ്ഥാപകനാണ്. മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ അധോലോക നേതാവാണ് ദാവൂദ് ഇബ്രാഹിം. സകിയ്യുർറഹ്മാൻ ലഖ്വിയും മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയാണ്. ദാവൂദ് ഇബ്രാഹിം, ഹാഫിസ് സഇൗദ്, മസ്ഉൗദ് അസ്ഹർ തുടങ്ങിയവരെ ഭീകരരായി െഎക്യരാഷ്ട്രസഭ നേരേത്ത പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.