ലഖ്നോ: അവരുടെ വിവാഹം നടന്നിട്ട് നാലുമണിക്കൂർ മാത്രം പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ. 23കാരനായ മുഹമ്മദിെൻറ ജീവിതത്തിലേക്ക് ഒേട്ടറെ പ്രതീക്ഷകളോടെ കടന്നുവന്നതായിരുന്നു നിർധന കുടുംബത്തിലെ അംഗമായ 22കാരിയായ ഫർഹാന. വെടിയേറ്റ് വീണു കിടക്കവെയാണ് ഫർഹാനയുടെ മുഖം മുഹമ്മദ് ആദ്യമായി അടുത്ത് കാണുന്നത്. നഹാൽ ഗ്രാമത്തിൽ നടന്ന സമൂഹ വിവാഹത്തിലൂടെയായിരുന്നു ഇവർ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചത്. യു.പിയിലെ മീറത്തിൽനിന്നും സഹാൻപുരിലെ വരെൻറ വീട്ടിലേക്ക് മടങ്ങവെ രാത്രി 10.30ഒാടെ നാടോർ ഗ്രാമത്തിനടുത്തുള്ള റോഡിൽവെച്ച് അജ്ഞാതർ ഇവരെ തടയുകയായിരുന്നു.
ടോൾബൂത്ത് ക്രോസ് ചെയ്യുന്നതിനിടെ വാഹനം തടഞ്ഞുനിർത്തിയ നാലുപേർ തങ്ങളെ തോക്കിൻമുനയിൽ നിർത്തി കാറിലുണ്ടായിരുന്ന സഹോദരിേയാടും ഭർത്താവിനോടും പുറത്തിറങ്ങാൻ കൽപിച്ചുവെന്നും ഭയന്നുവിറച്ച എന്നെയും അവരെയും പുറത്തിറക്കി ഫർഹാനക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു.
കൈയിൽ കിട്ടിയതെല്ലാം എടുത്താണ് അക്രമികൾ സ്ഥലംവിട്ടത്. രക്തത്തിൽ കുളിച്ച ഫർഹാനയുമായി മുഹമ്മദും ബന്ധുക്കളും ബെഗ്രാജ്പുരിലെ ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഫർഹാന ജീവൻ വെടിഞ്ഞു.
എന്തിനാണ് ഇവർ വെടിവെച്ചതെന്നോ ആരാണിവർ എന്നോ അറിയാതെ കുഴങ്ങുകയാണ് മുഹമ്മദും ബന്ധുക്കളും.
എന്തിനാണ് അവർ തെൻറ ഭാര്യയെ കൊന്നതെന്ന് അറിയില്ലെന്ന് മുഹമ്മദ് വിലപിക്കുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന പൊലീസിനും കൂടുതൽ വിവരങ്ങൾ കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുവേണ്ടി കാത്തുനിൽക്കുകയാണ് ഇവർ.
‘‘വെള്ളിയാഴ്ച വൈകീട്ട് എെൻറ മോൾക്ക് പുതിയ ജീവിതത്തിലേക്ക് യാത്രയയപ്പ് നൽകിയതായിരുന്നു. ഒരു ദിവസം പിന്നിട്ടപ്പോൾ ഞങ്ങൾക്ക് അവളെ ഖബറടക്കേണ്ടിയും വന്നു. ഇപ്പോഴും ഇത് വിശ്വസിക്കാനാവുന്നില്ല’’ -ഫർഹാനയുടെ 50കാരനായ പിതാവ് കരഞ്ഞുകൊണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.