ഉത്തർപ്രദേശിൽ മന്ത്രിയുടെ കാറിടിച്ച്​ ഒരാൾ മരിച്ചു: ഡ്രൈവർ അറസ്​റ്റിൽ

ഉത്തർപ്രദേശിൽ മന്ത്രിയുടെ കാറിടിച്ച്​ ഒരാൾ മരിച്ചു: ഡ്രൈവർ അറസ്​റ്റിൽ ലഖ്​നോ: ഉത്തർപ്രദേശ്​ ഗ്രാമ വികസനമന്ത്രി ഒാംകാർ സിങ്​ യാദവി​​െൻറ ഒൗദ്യോഗിക വാഹനമിടിച്ച്​ ഒരാൾ മരിച്ചു. സംഭവത്തിൽ മന്ത്രിയുടെ ഡ്രൈവർ മോഹിത്തിനെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

തിങ്കളാഴ്​ച രാത്രി ഹർദോയ്​– ലഖ്​നോ ദേശീയപാതയിലാണ്​ അപകടം നടന്നത്​. കാർ എതിരെ വന്ന ചുമട്ടുവണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വണ്ടി ഒാടിച്ചിരുന്നയാൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. തുടർന്ന്​ പ്രദേശവാസികൾ റോഡ്​ ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്​തു. പൊലീസ്​ എത്തിയാണ്​ പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്​.

ഇരുട്ടും മഞ്ഞുമൂലം എതിരെ വന്ന വണ്ടി കണ്ടിരുന്നില്ലെന്ന്​ ഡ്രൈവർ പൊലീസിന്​ മൊഴി നൽകി. മന്ത്രിയുടെ അസിസ്​റ്റൻഡിനെ ബദ്വാനിൽ എത്തിച്ച്​ ലഖ്​നോവിലേക്ക്​ തിരിച്ചുവരുന്ന വഴിയാണ്​ അപകടമുണ്ടായത്​. സംഭവസമയത്ത്​ മന്ത്രി കാറിലുണ്ടായിരുന്നില്ല. അപകടത്തെകുറിച്ച്​ മന്ത്രി ഒാംകാർ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - UP minister’s car hits, kills one in Hardoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.