ന്യൂഡൽഹി: പ്രമുഖ ആക്ടിവിസ്റ്റും സാമൂഹികപ്രവർത്തകയുമായ ശബ്നം ഹശ്മിയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ബന്ധപ്പെട്ട് പൊലീസിന് ഡൽഹി ന്യൂനപക്ഷ കമീഷൻ നോട്ടീസ്. ഭീഷണിയിൽ ഡൽഹി പൊലീസിെൻറ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കമീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാനാണ് പൊലീസ് കമീഷണർക്ക് നോട്ടീസ് നൽകിയത്. ശബ്നം ഹശ്മിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം ഒരാളെ പിടികൂടിയിരുന്നു. ഇയാൾതന്നെയാണോ ഭീഷണിപ്പെടുത്തിയതെന്ന് അറിയാൻ േഫാറൻസിക് പരിശോധന നടത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ എന്ന് പരിചയപ്പെടുത്തിയ സന്ദീപ് മാലിക് ആണ് അവരെ ഭീഷണിപ്പെടുത്തിയത്. രാജ്യത്ത് ആധാർ നമ്പറില്ലാത്തവരെ വളഞ്ഞിട്ടു കൊല്ലാനുള്ള കാമ്പയിന് മുകളിൽനിന്ന് നിർദേശം ലഭിച്ചതായും കാളർ െഎഡി നോക്കിയപ്പോൾ പൊലീസിേൻറതാണ് േഫാൺ എന്ന് കാണുന്നതായും ശബ്നം ഹശ്മി പറഞ്ഞു. ശബ്ദരേഖ ശബ്നം മാധ്യമപ്രവർത്തകരെയടക്കം കേൾപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.