ഇടപാട് കേന്ദ്രവുമായി മാത്രം; പഞ്ചാബ് സർക്കാറിന് വാക്സിൻ വിൽക്കില്ലെന്ന് മൊഡേണ

ചണ്ഡീഗഡ്: മൊഡേണ കോവിഡ് വാക്സിൻ പഞ്ചാബ് സർക്കാരിന് നേരിട്ട് വിൽക്കാൻ തയ്യാറല്ലെന്ന് നിർമ്മാതാക്കൾ. വാക്സിൻ ലഭ്യമാക്കണമെന്ന പഞ്ചാബ് സർക്കാറിന്റെ ആവശ്യം തള്ളിയ അമേരിക്കൻ നിർമാതാക്കളായ മൊഡേണ, കേന്ദ്രസർക്കാറുമായി മാത്രമേ വാക്സിൻ ഇടപാടുകൾ നടത്തുകയുള്ളൂ എന്ന് വ്യക്തമാക്കി.

കൂടുതൽ പേരെ അതിവേഗം വാക്സിനേഷന് വിധേയരാക്കാൻ ലക്ഷ്യമിട്ട് വാക്സിൻ ലഭ്യതയ്ക്കായി വിവിധ നിർമ്മാതാക്കളെ പഞ്ചാബ് സർക്കാർ സമീപിച്ചിരുന്നു. സ്പുട്നിക്, ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ നിർമാതാക്കളോട് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വാക്സിന് വേണ്ടി ആവശ്യപ്പെട്ടതായി നോഡൽ ഓഫീസർ വികാസ് ഗാർഗ് പറഞ്ഞു. കേന്ദ്രവുമായി മാത്രമേ വാക്സിൻ ഇടപാട് ഉള്ളൂവെന്നാണ് മൊഡേണ മറുപടി നൽകിയത്.

രാജ്യത്ത് വാക്സിൻ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് വിദേശ നിർമാതാക്കളെ സമീപിച്ചത്. വാക്സിൻ ലഭ്യമല്ലാത്തതിനാൽ പഞ്ചാബിൽ മൂന്ന് ദിവസമായി ഒന്ന്, രണ്ട് ഘട്ട വാക്സിനേഷൻ നിലച്ചിരിക്കുകയാണ്.

Tags:    
News Summary - Moderna Declined Request For Sending Vaccines Directly To State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.