മെ​ാഡേണ കോവിഡ്​ വാക്​സിന്‍റെ അടിയന്തര ഉപയോഗത്തിന്​​ അനുമതി

ന്യൂഡൽഹി: മോഡേണയു​െട കോവിഡ്​ വാക്​സിൻ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യാൻ അനുമതി. വാക്​സിന്​ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ്​ നൽകിയിരിക്കുന്നത്. മരുന്ന്​ നിർമ്മാണ കമ്പനിയായ സിപ്ലയായിരിക്കും വാക്​സിൻ ഇറക്കുമതി ചെയ്യുക. ഡി.സി.ജി.ഐയിൽ നിന്നും വാക്​സിന്​ അനുമതി ലഭിച്ചുവെന്നാണ്​ റിപ്പോർട്ട്​.

മെ​ാഡേണക്ക്​ അനുമതി നൽകുന്നതോടെ വാക്​സിനുകളുടെ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയാക്കണമെന്ന നിബന്ധന കൂടിയാണ്​ ഡ്രഗ്​ കൺട്രോളർ ഒഴിവാക്കുന്നത്​. ​വൈകാതെ കൂടുതൽ വിദേശവാക്​സിനുകൾ ഇന്ത്യയിലെത്തുമെന്നാണ്​ റിപ്പോർട്ട്​.

വാക്​സിന്​ 90 ശതമാനം ഫലപ്രാപ്​തിയുണ്ടെന്നാണ്​ മൊഡേണയുടെ അവകാശവാദം. ഫൈസറിന്​ സമാനമായി mRNA വാക്​സിനാണ്​ മൊഡേണയും. കൂടുതൽ വാക്​സിനുകൾക്ക്​ അനുമതി നൽകി രാജ്യത്തെ വാക്​സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ്​ കേന്ദ്രം.

Tags:    
News Summary - Moderna Seeks Nod For Vaccine In India, Cipla For Import, Sale: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.