നോട്ട് നിരോധനത്തെ രാഷ്ട്രീയമായി മോദിക്ക് മറികടക്കാനായെന്ന് വിദേശ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ രാഷ്ട്രീയമായി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞതായാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്ന് വിദേശമാധ്യമങ്ങള്‍.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് മൂലമുണ്ടായ പ്രയാസങ്ങള്‍ ഇന്ത്യയെ കാര്യമായി ബാധിച്ചു. എന്നാല്‍, സര്‍ക്കാറിന്‍െറ നയത്തെ വിജയകരമായി അവതരിപ്പിക്കാന്‍ മോദിക്കായതിനാലാണ് വന്‍വിജയം നേടാന്‍ സാധിച്ചതെന്ന് ഗാര്‍ഡിയന്‍ പത്രം വിലയിരുത്തി.

ബി.ജെ.പിയുടെ വിജയം  അദ്ഭുതകരമെന്ന് വിശേഷിപ്പിച്ച  ന്യൂയോര്‍ക് ടൈംസ്, സാമ്പത്തികമായി ജനങ്ങളെ ബാധിക്കുന്ന തീരുമാനത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ മോദിക്കായെന്നും ചൂണ്ടിക്കാണിച്ചു.  നോട്ട്  അസാധുവാക്കലിന്‍െറ പ്രയാസം മറികടക്കാന്‍ മോദിക്കായെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും മോദി വിജയിക്കാനാണ് സാധ്യതയെന്നും ന്യയോര്‍ക് ടൈംസും ബി.ബി.സിയും പറയുന്നുണ്ട്.
അതേസമയം, ജാതി സമവാക്യങ്ങള്‍ക്കനുസരിച്ച് വോട്ട് ചെയ്തിരുന്ന ഉത്തര്‍പ്രദേശില്‍ അത് തകര്‍ക്കാന്‍ മോദിക്കും ബി.ജെ.പിക്കുമായെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിലുള്ളത്. താഴ്ന്നജാതി, ഉയര്‍ന്ന ജാതി എന്നതിന് പകരം ഹിന്ദുത്വ വികാരം കൊണ്ടുവരാന്‍ ബി.ജെ.പിക്ക് സാധിച്ചു. മോദിയുടെ പ്രചാരണം മുഴുവനായും ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചായിരുന്നുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു.

Tags:    
News Summary - modi- currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.