ലുധിയാന: നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടാക്കുകയും അവരിൽ രണ്ടു പേരുടെ ഭർത്താക്കന്മാരെ കൊലപ്പെടുത്തുകയും ചെയ്ത ഒാേട്ടാറിക്ഷ ഡ്രൈവർ ഒടുവിൽ കുടുങ്ങി. പഞ്ചാബിലെ ലുധിയാനയിൽ ബസ്തി ബദ്ലോവൽ മേഖലയിലെ ജഗ്രൂപ് സിങ്ങാണ് (47) അറസ്റ്റിലായത്. കാമുകിയെ ഉൾപ്പെടെ വകവരുത്തിയ ഇയാൾ 22 വർഷത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് നടത്തിയത്.
ഡിസംബർ 30ന് പട്യാലയിലെ മോഡൽ ടൗണിൽ രജീന്ദർ സിങ് (43) കൊല്ലപ്പെട്ട കേസിെൻറ അന്വേഷണമാണ് ക്രൂരതയുടെ ചുരുളഴിച്ചത്. കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് തുമ്പായത്. തെൻറ കാമുകി ഹേമയുമായി രജീന്ദറിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലക്ക് കാരണം. പരിചയമുള്ള ഇരുവരും ഒരുമിച്ച് മദ്യപിച്ചശേഷം, ജഗ്രൂപ് സിങ് രജീന്ദറിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ലുധിയാനയിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്.
1995ലാണ് ആദ്യ കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ലുധിയാനയിലെ ഷിംലാപുരിയിൽ സുഹൃത്തുക്കൾക്കൊപ്പം കവർച്ച നടത്തുന്നതിനിടെയാണിത്. 1998ൽ ബേദാവലിൽ ഒരു സ്ത്രീയെ കൊന്നു. 2004ൽ ഹരിയാനക്കാരി പരംജിത്തുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ ഭർത്താവിനെ വകവരുത്തുകയും ചെയ്തു. മൃതദേഹം യമുനയിൽ എറിയുകയായിരുന്നു. 2011ലാണ് ലുധിയാനയിലെ ഹേമയുമായി ബന്ധം സ്ഥാപിച്ചത്. ഇരുവരും ചേർന്ന് ഹേമയുടെ ഭർത്താവ് നന്ദ്ലാലിനെ കൊന്ന് മൃതദേഹം വിജനമായ പറമ്പിൽ ഒളിപ്പിച്ചു.
2015ൽ സുഹൃത്ത് പരംജിത്തുമായി ചേർന്ന് പട്യാലയിലെ അനിൽ കുമാർ എന്നയാളെ കൊന്ന് മൃതദേഹം ബ്രീഫ്കേസിലാക്കി കുഴിച്ചിട്ടു. 2016ൽ ഹേമയുടെ സഹായത്തോടെ പരംജിത്തിനെയും ജഗ്രൂപ് വകവരുത്തിയെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.