സിയോനി (മധ്യപ്രദേശ്): വോെട്ടണ്ണൽ തലേന്ന് മധ്യപ്രദേശിൽ ഗോരക്ഷകഗുണ്ടകളുടെ ആക്രമണം. പശു ഇറച്ചി കൈവശം വെച് ചു എന്നാരോപിച്ച് മുസ്ലിം ദമ്പതികളടക്കം മൂന്നു പേരെയാണ് പട്ടാപ്പകൽ ആളുകൾ കാഴ്ചക്കാരായിനിൽക്കെ അഞ്ചംഗ സംഘം ക്രൂരമായി മർദിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ്, മർദനത്തിനിരയായ മൂന്നു പേരെയും നിയമവിരുദ്ധമായി പശു ഇറ ച്ചി കൈവശം വെച്ചു എന്ന പേരിൽ അറസ്റ്റ് ചെയ്യുകയാണ് ആദ്യം ചെയ്തത്. മർദിക്കുന്നതിെൻറ വിഡിയോ പിന്നീട് അ ക്രമികളിലൊരാൾതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായപ്പോൾ മാത്രമാണ് രണ്ടു ദിവസത്തിന ുശേഷം പ്രതികൾക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലീസ് തയാറായത്.
ശുഭം സിങ്, യോഗേഷ് ഉയികെ, ദീപേഷ് നാംദേവ്, രോഹിത് യാദവ്, ശ്യാം ദെഹ്രിയ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി സിയോനി പൊലീസ് സൂപ്രണ്ട് ലളിത് ശാക്യവാർ അറിയിച്ചു. മധ്യപ്രദേശ് ഗോവംശ് വധ് പ്രതിഷേധ് അതിനിയമപ്രകാരം അറസ്റ്റ് ചെയ്ത പശു ഇറച്ചി കൈവശം വെച്ച മൂന്നു പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.
സിയോനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൻഹിവാഡ മൻഡ്ല റോഡിൽ ഇൗമാസം 22നായിരുന്നു സംഭവം. ഖൈരി ഗ്രാമത്തിൽനിന്ന് ഒാേട്ടാറിക്ഷയിലും ഇരുചക്രവാഹനത്തിലുമായി വരുകയായിരുന്ന തൗഫീഖ്, അൻജും ഷമ, ദിലീപ് മാളവ്യ എന്നിവരെ അഞ്ചു പേരടങ്ങിയ ഗോരക്ഷക ഗുണ്ടകൾ തടയുകയായിരുന്നു. പുരുഷന്മാരെ രണ്ടുപേരെയും മരത്തിൽ കെട്ടിയിട്ട് വടിയുപയോഗിച്ച് അടിച്ചും നിലത്തിട്ട് ചവിട്ടിയും ക്രൂരമായി മർദിച്ച സംഘം പിന്നീട് അവരിലൊരാളെ കൊണ്ട് ഒപ്പമുള്ള സ്ത്രീയെ ചെരിപ്പൂരി തുടർച്ചയായി അടിപ്പിക്കുകയും ചെയ്തു. മൂന്നു പേരെയും നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ച ശേഷമാണ് അക്രമികൾ സ്ഥലംവിട്ടത്. തിരക്കേറിയ റോഡിന് സമീപം ആളുകൾ നോക്കിനിൽക്കെയായിരുന്നു മർദനം. ഇതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവമുണ്ടായ ഉടൻ പൊലീസ് സ്ഥലത്തെത്തിയതായും നിരോധിത പശു ഇറച്ചി കൈവശമുണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും സിയോനി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ജി.എസ്. ഉയികെ അറിയിച്ചു. ഇവരിൽനിന്ന് 140 കിലോ പശു ഇറച്ചി കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.മർദനത്തെ അപലപിച്ച് എ.െഎ.എം.െഎ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി, ജമ്മു-കശ്മീർ പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി എന്നിവർ രംഗത്തെത്തി. ‘മോദിയുടെ വോട്ടർമാർ സൃഷ്ടിച്ച ഗോരക്ഷകഗുണ്ടകൾ മുസ്ലിംകളെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണെന്ന്’ ഉവൈസി ട്വിറ്ററിൽ കുറിച്ചു. ‘നിഷ്കളങ്കരായ മുസ്ലിംകളെ ക്രൂരമായി മർദിക്കുന്ന ഭീകര സംഭവമാണ് മധ്യപ്രദേശിലുണ്ടായിരിക്കുന്നത്’ എന്ന് മഹ്ബൂബയും ട്വിറ്ററിൽ പറഞ്ഞു.
Video Courtesy: NYOOOZ TV
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.