ലഖ്നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ മാംസവില്‍പനക്കാരനായ മുസ്ലീം ചെറുപ്പക്കാരനെ ഒരു സംഘം പശുസംരക്ഷകര്‍ ആക്രമിച്ചു. അക്രമം നടത്തിയ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍, അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മാംസ കച്ചവടക്കാരനായ മുഹമ്മദ് ഷക്കീറിനെതിരെ കേസെടുത്തു.
50 കിലോ പശു മാംസം സ്കൂട്ടറില്‍ കയറ്റുന്നതിനിടെ മനോജ് താക്കൂറിന്‍െറ നേതൃത്വത്തിലുള്ള സംഘം അക്രമിക്കുകയായിരുന്നുവെന്ന് ഷക്കീറിന്‍്റെ സഹോദരന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. മര്‍ദനത്തിന്‍െറ വീഡിയോ പൊലീസിനു ലഭിച്ചിട്ടുണ്ട്. അക്രമത്തിന്‍െറ വീഡിയോ ദൃശ്യം ലഭിച്ചതായും ഇതുപ്രകാരം ആറുപേര്‍ക്കെതിരെ
കേസെടുത്തിരിക്കയാണ്. പ്രതികളെ തേടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഷക്കീറിനെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്‍െറ പേരിലാണ് കേസെടുത്തിരിക്കുന്നതെന്നും പെലീസ് പറഞ്ഞു. ഷക്കീറിനു ഇതിനകം ജാമ്യം നല്‍കി കഴിഞ്ഞു. ഇതിനിടെ, പശു കശാപ്പിന്‍്റെ പേരിലുള്ള വിദ്വേഷം അവസാനിപ്പിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.