മുസഫർനഗർ: 2013ലെ മുസഫർ നഗർ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി വിക്രം സെയ്നി കോടതി മുമ്പാകെ കീഴടങ്ങി ജാമ്യം എടുത്തു. ഇദ്ദേഹം കലാപക്കേസിൽ പ്രതിയായ ശേഷം ബി.ജെ.പി ടിക്കറ്റിൽ എം.എൽ.എയായതാണ്.
കലാപത്തിനിടെ വർഗീയ വിദ്വേഷം പരത്തിയെന്ന കേസിലാണ് കീഴടങ്ങൽ. കലാപ സമയത്ത് ജൻസത്ത് പൊലീസ് സ്റ്റേഷനു കീഴിലുള്ള കവാൽ ഗ്രാമത്തിലെ ആരാധനാലയം അശുദ്ധമാക്കിയതിന് മുസഫർ നഗർ പൊലീസ് ആണ് കേസ് എടുത്തത്.
യു.പിയിലെ ഖതൗലിയിൽ നിന്നുള്ള എം.എൽ.എ ആയ സെയ്നിക്ക് 25,000 തുകക്ക് തുല്യമായ രണ്ടാൾ ഉറപ്പിലാണ് കോടതി ജാമ്യം നൽകിയത്. ഏപ്രിൽ 22ന് അടുത്ത വാദം േകൾക്കുേമ്പാൾ ഹാജരാവാനും ജഡ്ജി ഉത്തരവിട്ടു.
കലാപത്തിൽ മറ്റ് 27 പേർക്കൊപ്പം കൊലക്കേസും സെയ്നിക്കെതിരെയുണ്ട്. ഈ കേസിൽ 2020ൽ സെയ്നി കോടതിയിൽ ഹാജരായിരുന്നു. 2014 ൽ അറസ്റ്റിലാകുകയും ജാമ്യം നേടുകയും ചെയ്തിരുന്നു. കവാൽ ഗ്രാമ പഞ്ചായത്ത് പ്രധാൻ ആയിരുന്ന സെയ്നി 2017ലാണ് യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കാശ്മീരിന്റെ പ്രത്യേകാധികാരം എടുത്ത കളഞ്ഞപ്പോൾ വിക്രം സെയ്നി നടത്തിയ പരാമർശവും വിവാദമായിരുന്നു. ഇനി വെളുത്ത കാശ്മീരി പെൺകുട്ടികളെ വിവാഹം ചെയ്യാമെന്നായിരുന്നു അദ്ദേഹം അതേ കുറിച്ച് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.