rape

മൈസൂർ കൂട്ടബലാത്സംഗം: വിഡിയോ ചിത്രീകരിച്ച് വൈറലാക്കാതിരിക്കാൻ പ്രതികൾ പണം ആവശ്യപ്പെട്ടു

മൈസൂര്‍: ചാമുണ്ഡി ഹിൽസിൽ വെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികള്‍ വീഡിയോ ചിത്രീകരിച്ചെന്ന് പൊലീസ്. 22കാരിയായ എം.ബി.എ വിദ്യാർഥിനി മണിക്കൂറുകളോളമാണ്ആറംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായത്. ഇതെല്ലാം ചിത്രീകരിച്ച പ്രതികൾ വിഡിയോ വൈറലാക്കാതിരിക്കാൻ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഡി.എൻ.എ തെളിവുകള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

അതിനിടെ പ്രതികളെ പിടികൂടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റി. എ.ഡി.ജി.പി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ ചുമതല. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റിയത്.

സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയതായിരുന്നു വിദ്യാഥിനിയെ ആറംഗസംഘം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. 

Tags:    
News Summary - Mysuru gang-rape: Rapists recorded the crime, demanded money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.