ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥിയായ നജീബിെൻറ തിരോധാനത്തിന് തൃപ്തികരമായ മറുപടി നൽകാൻ കഴിയാത്ത സി.ബി.െഎ ക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ ‘ചലോ സി.ബി.െഎ’ മാർച്ച് സംഘടിപ്പിച്ചു. നജീബിെൻറ മാതാവ് ഫാത്തിമ നഫീസിെൻറ നേതൃത്വത്തിലായിരുന്നു മാർച്ച്.
നജീബിനെ 2016 ഒക്ടോബറിൽ കാണാതായ സംഭവത്തിൽ ജെ.എൻ.യു, ജാമിഅ മില്ലിയ ഇസ്ലാമിയ, അലീഗഢ് മുസ്ലിം സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികളാണ് ‘യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റി’െൻറ ബാനറിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സി.ബി.െഎ ആസ്ഥാനേത്തക്ക് നടത്തിയ മാർച്ചിന് നേതൃത്വം നൽകിയ എസ്.െഎ.ഒ അഖിലേന്ത്യാ സെക്രട്ടറി സയ്യിദ് അസ്ഹറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സമരക്കാരുടെ സമ്മർദത്തെ തുടർന്ന് വിട്ടയച്ചു.
ജലപീരങ്കിയുമായി പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരു വിദ്യാർഥിയുടെ തലക്ക് ലാത്തിയടിയേറ്റു. മറ്റൊരു വിദ്യാർഥി ബോധരഹിതനായി വീഴുകയും ചെയ്തു. ‘യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റി’െൻറ നദീം ഖാൻ, എസ്.െഎ.ഒ നേതാവ് സാദത്ത് ഹുസൈൻ, എൻ.എസ്.യു നേതാവ് ഷിമോൺ, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി യൂനിയൻ നേതാവ് മശ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.