ന്യൂഡല്‍ഹി: ജെ.എന്‍.യു.വില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിന് നീതി നല്‍കണമെന്നും അക്രമം നടത്തിയവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച വിദ്യാര്‍ഥികള്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍െറ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എ.ബി.വി.പി. നേതാവ് വിക്രാന്തിന്‍െറ നേതൃത്വത്തില്‍ ആറോളം പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദിച്ചതായി സര്‍വകലാശാല നിയോഗിച്ച കമീഷന്‍ കണ്ടത്തെിയിരുന്നു.
എന്നാല്‍, ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈസ് ചാന്‍സലര്‍ തയാറാകുന്നില്ളെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. നജീബിന് നീതി നല്‍കുന്നതിനു പകരം അക്രമം ചെയ്തവരുടെ കൂടെയാണ് വൈസ് ചാന്‍സലര്‍ നില്‍ക്കുന്നത്. നജീബ് പാകിസ്താനില്‍ പോയെന്നും ഐ.എസില്‍ ചേര്‍ന്നെന്നും കാമ്പസിനകത്ത് എ.ബി.വി.പി പ്രചരിപ്പിക്കുകയാണ്. അതേസമയം, നജീബിനെ ജാമിഅയില്‍ കണ്ടെന്നും അലീഗഢില്‍ കണ്ടെന്നും വാര്‍ത്തകള്‍ നല്‍കി പൊലീസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ചില്‍ നജീബിന്‍െറ മാതാവ് ഫാത്തിമ നഫീസ്, സഹോദരി സദഫ്, വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍, വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.ഒന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥിയായ നജീബിനെ സര്‍വകലാശാലയില്‍നിന്ന് കാണാതായിട്ട് 39 ദിവസമായിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഏറെ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് അന്വേഷണത്തിന് സര്‍വകലാശാലയും പൊലീസും തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.