യു.പിയിൽ നവജാത ശിശുവിന് പേരിട്ടു; ‘സാനിറ്റൈസർ’

സഹറൻപുർ: നവജാത ശിശുക്കൾക്ക് കൊറോണയെന്നും കോവിഡെന്നുമൊക്കെ പേരിടുന്നത് ലോക്ഡൗൺ കാലത്ത് നാം കണ്ടു. അൽപം കൂടി വ ്യത്യസ്തരാകുകയാണ് യു.പിയിലെ ഓം വീർ സിങും ഭാര്യ മോനിക്കയും. ഞായറാഴ്ച ജനിച്ച ആൺകുഞ്ഞിന് 'സാനിറ്റൈസർ' എന്നാണ് ഇവർ പേരിട്ടത്.

സഹറൻപുരിലെ വിജയ വിഹാർ നിവാസിയാണ് ഓം വീർ. കൊറോണ വൈറസിനെതിരെ പോരാടാൻ കഴിവുള്ളതിനാലാണ് താൻ മകന് 'സ ാനിറ്റൈസർ' എന്ന പേര് നൽകിയതെന്ന് അദ്ദേഹം പറയുന്നു.

കൊറോണയെക്കുറിച്ച് പറയുമ്പോഴെല്ലാം ആളുകൾ രക്ഷകനായി സാനിറ്റൈസറെയാണ് ഓർക്കുന്നതെന്നും ഓം വീർ ചൂണ്ടിക്കാട്ടി. തങ്ങൾ കുഞ്ഞിനെ സാനിറ്റൈസർ എന്ന് വിളിച്ചപ്പോൾ ആശുപത്രിയിലുണ്ടായിരുന്നവർ അതിനെ കൈയടിച്ച് സ്വാഗതം ചെയ്തെന്ന് മോണിക്ക പറഞ്ഞു.

ഗോരഖ്പുരിൽ ജനതാ കർഫ്യുവിന്‍റെയന്ന് ജനിച്ച പെൺകുഞ്ഞിന് മാതാപിതാക്കൾ കൊറോണ എന്ന് പേരിട്ടിരുന്നു. ഒരാഴ്ച കഴിഞ്ഞ് ലോക്ഡൗൺ കാലത്ത് ഡിയോറിയ ജില്ലയിലുണ്ടായ ആൺകുഞ്ഞിന് ഇട്ട പേര് ലോക്ഡൗൺ എന്നാണ്. കഴിഞ്ഞയാഴ്ച റാംപുരിൽ ജനിച്ച ആൺകുട്ടിക്ക് കോവിഡ് എന്ന് പേരിട്ടു. ഛത്തീസ്ഗഡിൽ ജനിച്ച ഇരട്ട കുട്ടികൾക്ക് ഇട്ടതാകട്ടെ കോവിഡ് എന്നും കൊറോണ എന്നുമാണ്.

Tags:    
News Summary - New Born Baby name Sanitiser in UP -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.