അശോക് ധാവ് ലെയും ഭാര്യ മറിയം ധാവ് ലെയും പാർട്ടി കോൺഗ്രസ് വേദിയിൽ
മധുര: സി.പി.എം പോളിറ്റ് ബ്യൂറോയിൽനിന്ന് പ്രായപരിധിയെതുടർന്ന് ദമ്പതികൾ ഒഴിഞ്ഞു. അതേസമയം മറ്റൊരു ദമ്പതികൾ എത്തുകയും ചെയ്തു. മുൻ ജനറൽ സെക്രട്ടറികൂടിയായ പ്രകാശ് കാരാട്ടും ഭാര്യ വൃന്ദ കാരാട്ടുമാണ് പ്രായപരിധി മുൻനിർത്തി സി.പി.എം മധുര പാർട്ടി കോൺഗ്രസോടെ പോളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിഞ്ഞത്. എന്നാൽ, മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ് ലെയും ഭാര്യ മറിയം ധാവ് ലെയുമാണ് പി.ബിയിലെത്തിയ പുതിയ ദമ്പതികൾ.
കിസാൻ സഭ പ്രസിഡൻറ് കൂടിയായ അശോക് ധാവ് ലെ കണ്ണൂർ പാർട്ടി കോൺഗ്രസിലാണ് പി.ബിയിൽ എത്തിയത്. കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന മറിയം ധാവ് ലെ മധുര പാർട്ടി കോൺഗ്രസോടെയാണിപ്പോൾ പി.ബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വനിതകളായ വൃന്ദ കാരാട്ടിന്റെയും സുഭാഷിണി അലിയുടെയും ഒഴിവിലാണ് മറിയം ധാവ് ലെയും തമിഴ്നാട്ടിൽനിന്നുള്ള യു. വാസുകിയും പി.ബിയിൽ എത്തിയത്. കർഷകരുടെ ലോങ് മാർച്ചിന്റെ മുഖ്യ സംഘാടകനായിരുന്നു അശോക് ധാവ് ലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.