ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂയോർക് ടൈംസ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മൂന്ന് ലക്ഷം പേരല്ല, 40 ലക്ഷം പേർ വരെ മരിച്ചിരിക്കാമെന്ന് ന്യൂയോർക് ടൈംസ് മെയ് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ഇന്ത്യയിൽ കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നും വ്യാപകമായ ടെസ്റ്റുകൾ നടക്കുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. ലോകത്തിൽ മറ്റെവിടെയുമില്ലാത്ത നഷ്ടം കോവിഡ് ഇന്ത്യയിലുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യമേഖലയിലെ വിഗധരുടെ അഭിപ്രായങ്ങളും സർവേ റിപ്പോർട്ടുകളും അടക്കം സമഗ്രമായാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
''മെയ് 24 വരെ 26,948,800 കേസുകളും 307,231 മരണങ്ങളുമാണ് ഇന്ത്യയിൽ ഉള്ളതായി പറയപ്പെടുന്നത്. ശക്തിയേറിയ കോവിഡ് പ്രതിരോധമുളള രാജ്യങ്ങളിൽ പോലും യഥാർഥ വിവരങ്ങൾ ലഭിച്ചിട്ടില്ല. ലോകാരോഗ്യ സംഘടന തന്നെ പറയുന്നത് റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ രണ്ടോ മൂന്നോ ഇരട്ടി കേസുകൾ ഉണ്ടാകുമെന്നാണ്''.
''സാങ്കേതികവും സാംസ്കാരികവും എണ്ണിത്തിട്ടപ്പെടുത്താനാവാത്തതുമായ കാരണത്താൽ ഇന്ത്യയിലെ കണക്കുകൾ പുറത്ത് വന്നിട്ടില്ല. പലമരണങ്ങളും വീടുകളിലാണ് സംഭവിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ. മാത്രമല്ല, ഇന്ത്യയിൽ കോവിഡ് ബാധിച്ചാണ് മരണമെന്നത് ബന്ധുക്കൾ മറച്ചുവെക്കുന്ന പ്രവണതയുമുണ്ട്. കോവിഡിന് മുന്നേ തന്നെ ഇന്ത്യയിൽ അഞ്ചിൽ നാലുമരണങ്ങളും മെഡിക്കൽ രീതിയിൽ അന്വേഷിക്കാറില്ല'' -ലേഖനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.