മോദിക്കെതിരായ സ്റ്റാലിന്റെ 'ദേശാടനപ്പക്ഷി' പ്രയോഗത്തിൽ പരിഹാസവുമായി നിർമല സീതാരാമൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ 'ദേശാടനപ്പക്ഷി' പ്രയോഗത്തിൽ പരിഹാസവുമായി ബി.ജെ.പി നേതാവും കേന്ദ്ര ധനകാര്യ മന്ത്രിയുമായ നിർമല സീതാരാമൻ. കൃഷ്ണഗിരിയിൽ എൻ.ഡി.എ സ്ഥാനാർഥി സി. നരസിംഹന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.

'ഒരു ദേശാടനപ്പക്ഷിയെപ്പോലെയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് വരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഈ പ്രയോഗം തന്നെ തെറ്റാണ്. രാജ്യത്തെവിടെയും ആർക്കും സ്വതന്ത്രമായി യാത്ര ചെയ്യാം. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഒരു നാടിൻറെ മുഖ്യമന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. പ്രധാനമന്ത്രി നാടിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരുപാട് നിക്ഷേപങ്ങൾ രാജ്യത്തിനായി കൊണ്ടുവന്നിട്ടുണ്ട്. പ്രതിരോധ മേഖലയിലും പ്രധാനമന്ത്രി പലകാര്യങ്ങളും ചെയ്തു. പക്ഷെ ഡി.എം.കെ പിരിവിനുവേണ്ടി മാത്രമാണ് വരുന്നത്’ -നിർമല സീതാരാമൻ പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ മോദി നടത്തിയ പ്രചാരണത്തെ സ്റ്റാലിൻ സീസണുകളിൽ വന്യജീവി സങ്കേതത്തിൽ എത്തുന്ന ദേശാടന പക്ഷിയോട് ഉപമിച്ചിരുന്നു.

Tags:    
News Summary - Nirmala Sitharaman mocks Stalin's 'migratory bird' term against Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.