ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ഡൽഹിയിൽ ചേർ ന്ന നിതി ആയോഗ് ഭരണസമിതി യോഗത്തില്‍നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയട ക്കം മൂന്നു മുഖ്യമന്ത്രിമാർ വിട്ടുനിന്നു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവരാണ് വിട്ടുനിന്ന മറ്റു രണ്ടുപേർ. സാമ്പത്തികാധികാരമില്ലാത്ത നിതി ആയോഗിെൻറ യോഗത്തില്‍ പങ്കെടുക്കുന്നതിൽ കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് മമത വിട്ടുനിൽക്കുന്നത്.
കഴിഞ്ഞവർഷം നടന്ന നിതി ആയോഗ് യോഗത്തിലും ഇതേകാരണം ചൂണ്ടിക്കാട്ടി മമത പെങ്കടുത്തിരുന്നില്ല. സംസ്ഥാനത്തെ ജലസേചന പദ്ധതികളുടെ ഉദ്ഘാടനത്തിരക്ക് ചൂണ്ടിക്കാട്ടിയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു യോഗത്തിൽ പെങ്കടുക്കാതിരുന്നത്.
നരേന്ദ്ര മോദിയുെട സത്യപ്രതിജ്ഞ ചടങ്ങിലും സാേങ്കതിക കാരണങ്ങളാൽ ചന്ദ്രശേഖര റാവു പെങ്കടുത്തിരുന്നില്ല. അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആരോഗ്യപ്രശ്നമാണ് കാരണമായി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.