ഫെബ്രുവരി 14 വരെ പൂജ ഖേദ്കറിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി

ഫെബ്രുവരി 14 വരെ പൂജ ഖേദ്കറിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഐ.എ.എസ് ഉദ്യോഗസ്ഥയായിരുന്ന പൂജ ഖേദ്കറിനെതിരെ ഫെബ്രുവരി 14 വരെ കടുത്ത നടപടികൾ പാടില്ലെന്ന് സുപ്രീംകോടതി. പൂജ ഖേദ്കറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. കേസ് ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഡൽഹി സർക്കാരിനും യു.പി.എസ്.സിക്കും നോട്ടീസ് നൽകി.

2024 ജൂലൈ 31നാണ് വ്യാജരേഖ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പൂജയെ യു.പി.എസ്.സി അയോഗ്യയാക്കിയത്. ഐ.എ.എസ് നിയമം, 1954ലെ 12-ാം അനുച്ഛേദം പ്രകാരമാണ് പിരിച്ചുവിട്ടത്. പുനഃ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ സർവീസിലേക്ക് റിക്രൂട്ട് ചെയ്യാൻ അയോഗ്യരാകുകയോ സർവീസിൽ തുടരാൻ അനുയോജ്യമല്ലെന്ന് തെളിയുകയോ ചെയ്താൽ ആ വ്യക്തിയെ സർവീസിൽ നിന്നും പിരിച്ചുവിടാൻ കേന്ദ്ര സർക്കാരിന് അനുവാദം നൽകുന്ന നിയമമാണിത്.

2022ൽ പരീക്ഷയെഴുതനായി വ്യാജ ഒ.ബി.സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ പൂജ ഉപയോഗിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. അപേക്ഷയിൽ പേരും മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതൽ തവണ പരീക്ഷ എഴുതാനാണ് ഇത്തരത്തിൽ ചെയ്തത്. ഇവർക്ക് ഐ.എ.എസ് ലഭിച്ചതും ഒ.ബി.സി, ഭിന്നശേഷി ആനുകൂല്യത്തിലാണ്.

Tags:    
News Summary - no-coercive-action-against-trainee-ias-officer-puja-khedkar-till-february-14-says-supreme-court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.