അറസ്റ്റ് ചെയ്തിട്ട് രണ്ടുദിവസം; ഹാസ്യതാരം മുനവർ ഫാറൂഖി ഹിന്ദു ദേവതകളെ അപമാനിക്കുന്നതിന് തെളിവില്ലെന്ന് മധ്യപ്രദേശ് പൊലീസ്

ഇന്ദോർ: ഹാ​സ്യ​പ​രി​പാ​ടി​ക്കി​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ​ഷാ​യെ പ​രി​ഹ​സി​ച്ച യു​വ​ക​ലാ​കാ​ര​നെ​യും സം​ഘ​ത്തെ​യും ദേ​വീ​ദേ​വ​ന്മാ​രെ അ​പ​മാ​നി​ച്ച കു​റ്റ​മാ​രോ​പി​ച്ച്​ അറസ്റ്റ് ചെയ്തതിന് പിന്നാലെ തെളിവില്ലെന്ന് മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സ്​. അറസ്റ്റുചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് കലാകാരൻ മുനവർ ഫാറൂഖി ഹിന്ദു ദേവതകളെ അപമാനിക്കുന്നതിന് വിഡിയോ തെളിവില്ലെന്ന് ഇന്ദോർ പൊലീസ് വ്യക്തമാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫാറൂഖി അറസ്റ്റിലായത്. ഹാ​സ്യ​പ​രി​പാ​ടി​ക്കി​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ​ഷാ​യെ പ​രിഹ​സി​ച്ച ഫാറൂഖിയെയും സം​ഘ​ത്തെ​യും ദേ​വീ​ദേ​വ​ന്മാ​രെ അ​പ​മാ​നി​ച്ച കു​റ്റ​മാ​രോ​പി​ച്ച്​ മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെയ്യുകയായിരുന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ പി​ന്തു​ട​രു​ന്ന സ്​​റ്റാ​ൻ​ഡ്​​​അ​പ്​ കൊ​മേ​ഡി​യ​നായ മു​ന​വ്വ​ർ ഫാ​റൂ​ഖി​യെ ഇ​ന്ദോ​റി​ലെ ക​ഫേ​യി​ൽ പു​തു​വ​ർ​ഷ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ ഹി​ന്ദു​ത്വ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ്​ മ​ർ​ദി​ച്ച്​ പൊ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കോ​ട​തി 13 വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു.

ഗണേശ ദേവനെയും ഷായെയും അപമാനിച്ചെന്ന് ആരോപിച്ച് ഫാറൂഖിക്കെതിരെ പരാതിക്കാരൻ പൊലീസിൽ വിഡിയോ സഹിതം പരാതി നൽകിയിരുന്നു. ക​ർ​സേ​വ​ക​രെ​യും അ​മി​ത്​ ഷാ​യെ​യും പ​രി​ഹ​സി​ച്ച​ശേ​ഷം ഇ​യാ​ൾ ദേ​വ​ത​മാ​രെ​യും അ​വ​ഹേ​ളി​ച്ചെന്നായിരുന്നു പരാതി. എന്നാൽ ഹിന്ദു ദേവതകളെയോ കേന്ദ്രമന്ത്രി അമിത് ഷായെയോ അപമാനിച്ചതിന് ഫാറൂഖിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് വിഡിയോ പരിശോധിച്ച ശേഷം തുക്കഗഞ്ച് പൊലീസ് സ്റ്റേഷൻ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു.

ഹിന്ദുത്വ സംഘടനയായ ഹിന്ദ് രക്ഷക് സംഘതൻ നേതാവ് ഏക് ലവ്യ സിങ് ഗൗറാണ് ഫാറൂഖിക്കെതിരെ പരാതി നൽകിയത്. ബി.ജെ.പി എം.എൽ.എ മാലിനി ഗൗറിന്‍റെ മകനാണ് ഏക് ലവ്യ ഗൗർ. വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ​ക്കും പീ​ഡ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ത​‍െൻറ പാ​ട്ടു​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും നി​ര​ന്ത​രം പ്ര​തി​ക​രി​ക്കാ​റു​ള്ള മു​ന​വ്വ​റി​നെ​തി​രെ സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ നേ​ര​ത്തേ ​ത​ന്നെ സ​മാ​ന​മാ​യ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

അതേസമയം, ഫാറൂഖിയുടെ അറസ്റ്റിനെതിരെ നിരവധി ഹാസ്യതാരങ്ങളാണ് രംഗത്തെത്തിയത്. "നിങ്ങൾക്ക് തമാശകളും ചിരിയും നിർത്താൻ കഴിയില്ല," ഹാസ്യനടനുമായ വീർ ദാസ് ട്വീറ്റ് ചെയ്തു. ആക്ഷേപഹാസ്യത്തിന്‍റെയും നർമ്മത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017ലെ ട്വീറ്റിന്‍റെ സ്ക്രീൻഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തു.

മുനവ്വര്‍ ഫാറൂഖി, സൂഹൃത്ത് സദഖത്ത്, സംഘാടകൻ എഡ്വിൻ ആന്‍റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയായിരന്നു പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ കോടതിയിൽ ഹാജരാക്കുന്നതിന് പൊലീസിനൊപ്പം ഇരുചക്രവാഹനത്തിൽ എത്തിയ സദഖത്തിനെ ഹിന്ദ് രക്ഷക് സംഘതൻ പ്രവർത്തകർ അക്രമിച്ചിരുന്നു. ഇയാളെ അടിക്കുന്നതും തെറിവിളിക്കുന്നതുമായ ദൃശ്യം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ അ​പ​മാ​നി​ക്ക​ൽ, രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത അ​വ​ഗ​ണി​ച്ച്​ പ്ര​വ​ർ​ത്തി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. യൂ​ട്യൂ​ബി​ൽ അ​ഞ്ചു ല​ക്ഷ​വും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തോ​ള​വും ആ​ളു​ക​ളാ​ണ്​ മു​ന​വ്വ​റി​നെ ഫോ​ളോ ചെ​യ്യു​ന്ന​ത്. 

Tags:    
News Summary - ‘No video of Munawar Faruqui insulting Hindu deities,’ say police two days after arresting him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.