നോയിഡ: കോവിഡ് രോഗം പരത്തുകയാണെന്ന് ആരോപിച്ച് ലുഡോ കളിക്കുന്നതിനിടെ ചുമച്ച യുവാവിനെ അയൽവാസി വെടിവെ ച്ചു. നോയിഡയിലെ ദയാനഗർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
നാലുപേർ ചേർന്ന് ലുഡോ ഗെയിം കളിച്ചുകൊണ്ടിരിക്കെ ചുമച്ച പ്രശാന്ത് സിങ് എന്ന 25കാരനെ അയൽവാസിയായ യുവാവ് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ ജയ് വീർ സിങ് എന്ന ഗുല്ലുവിനെ (30) പൊലീസ് അറസ്റ്റു ചെയ്തു.
സുഹൃത്തുക്കളുമായി കളിച്ചുകൊണ്ടിരിക്കെ പ്രശാന്ത് ചുമക്കുന്നത് ഗുല്ലു ചോദ്യം ചെയ്തു. എന്നാൽ ഇവർ തമ്മിലുള്ള വാക്കേറ്റത്തിനിടയിലും പ്രശാന്ത് മനഃപൂർവ്വം ചുമച്ചത് കോവിഡ് പകർത്താനാണെന്ന് ആരോപിച്ച് ഗുല്ലു പിസ്റ്റലുകൊണ്ട് വെടിയുതിർക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശാന്തിെൻറ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.