ഒഡീഷ സർക്കാറിന് വാക്സിൻ നൽകാൻ താൽപര്യമറിയിച്ച് രണ്ട് കമ്പനികൾ

ഭുവനേശ്വർ: 3.8 കോടി കോവിഡ് വാക്സിൻ ഡോസുകൾ വാങ്ങുന്നതിന് ഒഡീഷ സർക്കാർ പുറപ്പെടുവിച്ച ആഗോള ടെൻഡറിന് രണ്ട് കമ്പനികൾ താൽപര്യപത്രം (ബിഡ്) സമർപ്പിച്ചു. ജൂൺ 9ന് രാവിലെ 11.30ന് ഒഡീഷ സ്റ്റേറ്റ് മെഡിക്കൽ കോർപറേഷൻ ലിമിറ്റഡ് (ഒ.എസ്.എം.സി.എൽ) താൽപര്യപത്രങ്ങൾ തുറന്ന് പരിശോധിക്കും.

സർക്കാർ തെരഞ്ഞെടുക്കുന്ന താൽപര്യപത്രം പ്രകാരം ഓർഡർ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആദ്യത്തെ 75 ലക്ഷം ഡോസും 120 ദിവസത്തിനുള്ളിൽ 3.8 കോടി ഡോസും വാക്സിൻ കൈമാറണം.

ഓർഡർ നൽകുന്നതിന്‍റെ മൂല്യം അടിസ്ഥാനമാക്കി 30 ശതമാനം വരെ പണം മുൻകൂറായി സംസ്ഥാന സർക്കാർ നൽകും. ഓരോ ഒാർഡർ സ്വീകരിക്കുന്ന തീയതി മുതൽ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ അന്തിമ പേയ്‌മെന്‍റും നൽകും.

Tags:    
News Summary - Odisha Govt's Global Tender To Procure 3.8 Crore COVID-19 Vaccine Doses Receives Two Bids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.