പുൽവാമ ആക്രമണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നാണംകെട്ട പരാജയം -ദ്വിഗ് വിജയ് സിങ്

ന്യൂഡൽഹി: പുൽവാമ തീവ്രവാദി ആക്രമണത്തിന്റെ നാലാം വാർഷിക ദിനത്തിൽ മോദി സർക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയം ആവർത്തിച്ച് പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്.

‘പുൽവാമയിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നാണംകെട്ട പരാജയം മൂലം ഇന്ന് നമുക്ക് 40 സി.ആർ.പി.എഫ് രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കേണ്ടി വന്നിരിക്കുന്നു. എല്ലാ രക്തസാക്ഷികളുടെയും കുടുംബാംഗങ്ങൾ യഥാവിധം പുനരധിവസിക്കപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു’ - ദ്വിഗ് വിജയ് സിങ് ട്വീറ്റ് ചെയ്തു.

നേരത്തെ, പുൽവാമ ആക്രമണത്തിനെതിരെയും അതിന് തിരിച്ചടിയായി ഇന്ത്യൻ സേന 2016ൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെതിരെയും ദ്വിഗ് വിജയ് സിങ് ആരോപണമുന്നയിച്ചിരുന്നു.

‘44 ജവാൻമാർ പുൽവാമയിൽ രക്തസാക്ഷികളായി. സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇവരെ വ്യോമമാർഗം ​കെണ്ടുപോകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അദ്ദേഹമത് അനുവദിച്ചില്ല. എങ്ങനെയാണ് അത്തരമൊരു വീഴ്ചയുണ്ടായത്? ഇതു​വരെ പുൽവാമ സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പാർലമെന്റിനു മുമ്പാകെ വന്നിട്ടില്ല.’ - ജനുവരി 23ന് ജമ്മുവിൽ നടത്തിയ പൊതു റാലിയിലായിരുന്നു ദ്വിഗ് വിജയ് സിങ്ങിന്റെ പരാമർശം.

പുൽവാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്താനിലെ ഉറിയിൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ ​സ്ട്രൈക്കിനും തെളിവുകളൊന്നുമില്ലെന്ന് ദ്വിഗ് വിജയ് സിങ് പറഞ്ഞിരുന്നു. മോദി സർക്കാർ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് കോൺഗ്രസിൽ നിന്നുപോലും സിങ്ങിന് പിന്തുണ ലഭിച്ചിരുന്നില്ല. 

Tags:    
News Summary - On Pulwama attack anniversary, Digvijaya slams govt for ‘blatant intelligence failure’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.