ന്യൂഡൽഹി: 2019ൽ കോൺഗ്രസ് അധികാരത്തിലേറുകയാണെങ്കിൽ ‘ഒരുറാങ്ക് ഒരുപെൻഷൻ’ പദ്ധതി നടപ്പാക്കുമെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻ സൈനികരുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാൽ ഇടപാടിൽ റിലയൻസിന് കൊടുക്കുന്ന 30,000 കോടിരൂപ പെൻഷൻ പദ്ധതി നടപ്പാക്കാൻ ധാരാളമാണ്. എന്നിട്ടും ഇതിനുവേണ്ടി സൈനികരെ തെരുവിലിറക്കി അപമാനിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
മുൻ പ്രതിരോധ മന്ത്രി എ.കെ. ആൻറണി, എ.െഎ.സി.സി ജന. സെക്രട്ടറി അശോക് ഗെഹ്ലോട്ട്, കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർേജവാല എന്നിവരും നിരവധി മുൻ സൈനിക ഉദ്യോഗസ്ഥരും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.