ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ സമ്പ്രദായത്തിന്‍െറ പിഴവു തീര്‍ക്കാത്തതില്‍ മനംനൊന്ത് വിമുക്തഭടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സര്‍ക്കാറിനോടുള്ള രോഷം കത്തിപ്പടരുന്നു. സമരമുഖത്തുനിന്ന് പിന്‍വാങ്ങിനിന്ന വിമുക്ത ഭടന്മാര്‍ സമരപ്പന്തലില്‍ തിരിച്ചത്തെി പ്രക്ഷോഭം ശക്തമാക്കി. വിമുക്തഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വ്യാഴാഴ്ചയും പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
വിമുക്തഭടന്‍െറ ആത്മഹത്യയെച്ചൊല്ലി ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റുമുട്ടി. ജീവനൊടുക്കിയ രാംകിഷന്‍ ഗ്രെവാളിന്‍െറ മൃതദേഹം സംഘര്‍ഷാത്മകമായ ചുറ്റുപാടില്‍ സ്വദേശമായ ഹരിയാനയിലെ ബംലയില്‍ സംസ്കരിച്ചു. സംസ്കാര ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍-യു നേതാക്കളും എത്തി.
രാംകിഷന്‍ ജീവനൊടുക്കിയതിനെക്കുറിച്ച അന്വേഷണം ഡല്‍ഹി പൊലീസിന്‍െറ ക്രൈംബ്രാഞ്ചിനു വിട്ടു.
ജീവനൊടുക്കിയ വിമുക്ത ഭടന്‍ കോണ്‍ഗ്രസ് മമതയുള്ളയാളാണെന്നും ഉറച്ച ബുദ്ധിക്കാരനല്ളെന്നും വിശദീകരിക്കാന്‍ കരസേനാ മുന്‍മേധാവികൂടിയായ വി.കെ. സിങ് ശ്രമിച്ചു. ആരാണ് അദ്ദേഹത്തിന്‍െറ കൈയില്‍ വിഷം കൊടുത്തതെന്നും വി.കെ. സിങ് ചോദിച്ചു. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.സംസ്കാര ചടങ്ങിനു ശേഷം വൈകീട്ടാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ പ്രകടനത്തിന് ജന്തര്‍മന്തറില്‍ ഒത്തുകൂടിയത്.
എന്നാല്‍, വിമുക്തഭടന്മാരുടെ സമരവേദിയിലേക്ക് പോകാനോ മാര്‍ച്ച് നടത്താനോ പൊലീസ് സമ്മതിച്ചില്ല. കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റി അവിടെനിന്നു മാറ്റി.
രാഹുലിന്‍െറ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് വിശദീകരിച്ചു. വിഷയം ഏറ്റെടുത്ത കോണ്‍ഗ്രസാകട്ടെ, രാഹുല്‍ ഗാന്ധിയുടെ പോരാട്ടവീര്യം ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായി ഇതിനെ കാണുന്നുണ്ട്. ഇതിനിടെ, സൈനികന്‍െറ ആശ്രിതര്‍ക്ക് ഒരു കോടി രൂപ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആശ്വാസധനം വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.