ന്യൂഡല്‍ഹി: കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള വിരമിച്ച ജഡ്ജിമാരെ ഹൈകോടതികളില്‍ ജഡ്ജിമാരായി നിയമിക്കാന്‍ സര്‍ക്കാറും ജുഡീഷ്യറിയും തീരുമാനത്തിലത്തെി. ഏപ്രിലില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തില്‍ എടുത്ത തീരുമാനത്തിന് ആറ് മാസത്തിന് ശേഷമാണ് അംഗീകാരമായത്.
ഹൈകോടതികളില്‍ സിവില്‍, ക്രിമിനല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് അസാധാരണമായി പെരുകുന്ന സാഹചര്യത്തില്‍ ഹൈകോടതികളില്‍നിന്ന് വിരമിച്ച മികച്ച ജഡ്ജിമാരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 224-A അനുസരിച്ചാണ് തീരുമാനം. ഈ വ്യവസ്ഥ പ്രകാരം ഒരു ഹൈകോടതി ചീഫ് ജസ്റ്റിസിന് രാഷ്ട്രപതിയുടെ അനുമതിയോടെ അതേ ഹൈകോടതിയില്‍നിന്നോ മറ്റ് ഹൈകോടതികളില്‍നിന്നോ വിരമിച്ച ജഡ്ജിമാരെ നിയമിക്കാവുന്നതാണ്.
ഡി.വി. സദാനന്ദ ഗൗഡ നിയമമന്ത്രിയായിരുന്ന കാലത്താണ് മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും യോഗം ചേര്‍ന്നത്. സുപ്രീം കോടതിയാണ് യോഗ തീരുമാനത്തിന്‍െറ മിനിറ്റ്സ് തയാറാക്കിയത്. എന്നാല്‍, മിനിറ്റ്സിലെ ചില വ്യവസ്ഥകളോടുള്ള എതിര്‍പ്പ് കാരണം സദാനന്ദ ഗൗഡ തീരുമാനമെടുക്കാതെ മാറ്റി വെക്കുകയായിരുന്നു. അദ്ദേഹത്തിന് പകരം ജൂലൈയില്‍ നിയമമന്ത്രിയായി ചുമതലയേറ്റ രവിശങ്കര്‍ പ്രസാദ് ഏതാനും ദിവസം മുമ്പാണ് മിനിറ്റ്സിന് അംഗീകാരം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.