‘ഓപറേഷൻ അജയ്’: ഇസ്രായേലിൽ നിന്ന് 235 പേർ കൂടി തിരിച്ചെത്തി; ഇതുവരെ എത്തിയത് 447 പേർ

ന്യൂഡൽഹി: ‘ഓപറേഷൻ അജയ്’യുടെ ഭാഗമായി രണ്ടാമത്തെ പ്രത്യേക വിമാനത്തിൽ ഇസ്രായേലിൽ നിന്ന് 235 പേർ കൂടി തിരിച്ചെത്തി. തിരിച്ചെത്തിയവരിൽ രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടും. ടെൽഅവീവിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം ഇന്ത്യൻ പൗരന്മാരുമായി ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ‘ഓപറേഷൻ അജയ്’യുടെ ഭാഗമായി ഇതുവരെ 447 പേർ മടങ്ങിയെത്തി.


വെള്ളിയാഴ്ച ഏഴു മലയാളികൾ ഉൾപ്പെടെ ഏഴു മലയാളികൾ ഉൾപ്പെടെ 212 പേരെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ തിരികെ എത്തിച്ചിരുന്നു. യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഒക്ടോബർ 11നാണ് കേന്ദ്ര സർക്കാർ ‘ഓപറേഷൻ അജയ്’ പ്രഖ്യാപിച്ചത്.


18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളത്. ഫലസ്തീനില്‍ പതിനേഴും. രോഗികളെയും പ്രായമായവരെയും പരിചരിക്കുന്ന കെയര്‍ ഗിവേഴ്സ്, വിദ്യാർഥികൾ, ഐ.ടി ജീവനക്കാർ, വജ്ര വ്യാപാരികൾ എന്നിവരാണ് ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിൽ അധികവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.