200 മരങ്ങൾ നട്ടാൽ ജാമ്യം തരാം; വിചിത്ര വിധിയുമായി ഒഡിഷ ഹൈകോടതി

ഭുവനേശ്വർ: 200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഒഡിഷ ഹൈകോടതി. കട്ടക്ക് സ്വദേശിയായ കാർത്തിക് മജ്ഹി എന്നയാൾക്കാണ് വിചിത്ര ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

2023 നവംബർ 19നാണ് കാർത്തിക്കിനെ കൊക്സാര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാർത്തിക്ക് ഉൾപ്പെടെ ആറ് പേർ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യാ പ്രേരണ, ലൈംഗിക പീഡനം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തത്.

കേസ് ഭവാനിപട്‌നയിലെ അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കെ, കഴിഞ്ഞ ഫെബ്രുവരി 20നാണ് കാർത്തിക് ജാമ്യാപേക്ഷ സമർപ്പിച്ചത്. തിങ്കളാഴ്ച നടന്ന വാദത്തിൽ ജസ്റ്റിസ് പാനിഗ്രാഹിയാണ് 200 മരങ്ങൾ നട്ടാൽ ജാമ്യം അനുവദിക്കാമെന്ന് വിധി പറഞ്ഞത്. മാവ്, പുളി തുടങ്ങിയ മരങ്ങളാണ് കാർത്തിക് നട്ടുപിടിപ്പിക്കേണ്ടത്. മഴക്കാലം തുടങ്ങുന്നതിനെ മുമ്പേ മരങ്ങൾ നടണമെന്നും കൃത്യമായി പരിപാലിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടു.

കലാഹണ്ടിയിലെ അംപാനി പൊലീസ് സ്റ്റേഷനാണ് മേൽനോട്ട ചുമതല. ആഴ്ചയിൽ ഒരിക്കൽ രാവിലെ 10 മണി മുതൽ ഒരു മണി വരെയുള്ള സമയങ്ങളിൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും കോടതി നിർദേശം നൽകി. മരം നടാൻ കാലഹണ്ടി ജില്ലാ നഴ്‌സറിയുടെ സഹായം തേടാനും കോടതി നിർദേശം നൽകി.

Tags:    
News Summary - Orissa HC grants bail to man on terms of planting 200 trees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.